പുല്‍പ്പള്ളിയില്‍ യുവാവ് വെടിയേറ്റു മരിച്ച സംഭവം: പ്രതി പിടിയില്‍
പുല്‍പ്പള്ളി: പുല്‍പ്പള്ളി പഞ്ചായത്തിലെ കാപ്പിസെറ്റ് കന്നാരം പുഴയില്‍ യുവാവ് വെടിയേറ്റ് മരിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. കന്നാരം പുഴ പുളിക്കല്‍ ചാര്‍ലി (42)ആണ് പൊലിസിന്റെ പിടിയിലായത്. പുല്‍പ്പള്ളി സി.ഐ ഇ.പി സുരേഷന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം ഇന്നലെ ഉച്ചയോടെ ചീയമ്പം 73ലെ വനമേഖലയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. അവശനിലയിലായിരുന്ന ഇയാളെ സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
വെള്ളിയാഴ്ച രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം. അതിര്‍ത്തി തര്‍ക്കവുമായി ബന്ധപ്പെട്ടുണ്ടായ വാക്കേറ്റത്തെ തുടര്‍ന്ന് അയല്‍വാസിയായ നിധിനെയും പിതൃസഹോദരനായ കിഷോറിനെയും ചാര്‍ലി വെടിവയ്ക്കുകയായിരുന്നു. നിധിന് സംഭവ സ്ഥലത്ത് വച്ചു തന്നെ മരിച്ചിരുന്നു. ഗുരുതര പരുക്കേറ്റ കിഷോര്‍ ചികിത്സയിലാണ്. സംഭവത്തിന് ശേഷം ചാര്‍ലി വനത്തിലേക്ക് രക്ഷപ്പെടുകയായിരുന്നു. ഇന്നലെ വനമേഖലയില്‍ പൊലിസ് നടത്തിയ തിരച്ചിലിലാണ് ചാര്‍ലിയെ അവശനിലയില്‍ കണ്ടെത്തിയത്. മൃഗവേട്ടയുമായി ബന്ധപ്പെട്ട് നേരത്തെ ചാര്ലിക്കെതിരേ കേസുകളുണ്ട്. നിധിന്റെ മൃതദേഹം ശനിയാഴ്ച രാത്രി വീട്ടുവളപ്പില്‍ സംസ്കരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."