മോദിയെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ച് ഇമ്രാന്‍ ഖാന്‍
പുതിയ സര്‍ക്കാരുമായി ചര്‍ച്ചക്ക് തയാറെന്ന് പാക് വിദേശകാര്യ മന്ത്രി
ഇസ്‌ലാമാബാദ്: നിയുക്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ടെലിഫോണില്‍ വിളിച്ച് അഭിനന്ദിച്ച് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ഇരു രാജ്യങ്ങളിലെയും ജനങ്ങള്‍ക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ തയാറാണെന്ന് ഇമ്രാന്‍ ഖാന്‍ അറിയിച്ചതായി പാകിസ്താന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞു.
തെക്കന്‍ ഏഷ്യയിലെ സമാധാനത്തിനും പുരോഗതിക്കുമായി മോദിയുമായി പ്രവര്‍ത്തിക്കാന്‍ അദ്ദേഹം താല്‍പര്യം പ്രകടിപ്പിച്ചു.ഇമ്രാന്‍ ഖാന്റെ അഭിനന്ദനങ്ങള്‍ക്ക് പ്രധാനമന്ത്രി നന്ദി പറഞ്ഞതായി ഇന്ത്യന്‍ വിദേശ കാര്യ മന്ത്രാലയം പറഞ്ഞു. പരസ്പര സഹകരണത്തിനായി മേഖലയില്‍ വിശ്വാസതയും തീവ്രവാദ പ്രവര്‍ത്തനങ്ങളില്ലാത്ത അന്തരീക്ഷവുമാണ് മേഖലയയിലുണ്ടാക്കേണ്ടതെന്ന് മോദി പ്രതികരിച്ചതായി മന്ത്രാലയം പറഞ്ഞു.
നിലവിലുള്ള മുഴുവന്‍ പ്രശ്‌നങ്ങളും പരിഹരിക്കാനായി ഇന്ത്യയിലെ പുതിയ സര്‍ക്കാരുമായി ചര്‍ച്ചക്ക് തയാറാണെന്ന് പാകിസ്താന്‍ വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറൈശി.
മുല്‍ത്താനില്‍ സംഘടിപ്പിച്ച നോമ്പ് തുറ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മേഖലയിലെ സമാധാനത്തിനായി ഇന്ത്യയും പാകിസ്താനും ചര്‍ച്ച നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."