HOME
DETAILS

കുട്ടിക്കൊമ്പനെ പിടികൂടാന്‍ ആറളത്ത് കുംകിയാനകളെത്തി

  
backup
May 10 2017 | 05:05 AM

%e0%b4%95%e0%b5%81%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%8a%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%a8%e0%b5%86-%e0%b4%aa%e0%b4%bf%e0%b4%9f%e0%b4%bf%e0%b4%95%e0%b5%82%e0%b4%9f


ഇരിട്ടി: ആറളം പുനരധിവാസ മേഖലയിലും ആറളം വനാതിര്‍ത്തി പ്രദേശങ്ങളിലും നിരവധി അക്രമങ്ങള്‍ നടത്തുകയും നാലു പേരുടെ ജീവനെടുക്കുകയും ചെയ്ത കുട്ടിക്കൊമ്പന്‍ കാട്ടാനയെ മയക്കുവെടിവച്ചു പിടിക്കാനുള്ള ശ്രമം ഊര്‍ജിതം. ആനയെ മയക്കുവെടിവച്ചു പിടിച്ചശേഷം ഇതിനെ പ്രത്യേകം തയാറാക്കിയ ആനക്കൂട്ടിലേക്കു മാറ്റുന്നതിനായി പരിശീലനം നല്‍കിയ കുംകിയാനകളെ ഫാമില്‍ എത്തിച്ചു.
വയനാട്ടിലെ മുത്തങ്ങയില്‍ നിന്നാണ് രണ്ടു ആനകളെ എത്തിച്ചിട്ടുള്ളത്. കര്‍ണാടകത്തില്‍ നിന്നു ഒരാനകൂടി ഇന്നോ നാളെയോ ഫാമില്‍ എത്തും. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ നാലോളം പേരാണ് ഇവിടെ ആനയുടെ ആക്രമണത്തില്‍ മരിച്ചത്. കുടിലുകളും മറ്റും തകര്‍ക്കുകയും കൃഷിയിടങ്ങള്‍ നശിപ്പിക്കുന്നതും നിത്യസംഭവമായിരുന്നു. ഏറ്റവും ഒടുവിലായി കഴിഞ്ഞ ഏപ്രില്‍ അഞ്ചിന് ഫാമിലെ കൈതച്ചക്ക കൃഷിയിടത്തില്‍ ഇറങ്ങിയ കാട്ടാന തോട്ടം കാവല്‍ക്കാരനായ റെജി എബ്രഹാമിനെ ചവിട്ടിക്കൊന്നിരുന്നു.
ആനകളെ തുരത്തി കാട്ടിലേക്ക് തിരിച്ചുവിട്ടെങ്കിലും മണിക്കൂറുകള്‍ക്കകം വീണ്ടും ജനവാസ മേഖലയിലേക്ക് ഇവ തിരിച്ചു വന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ ഭരണകൂടവും വനം വകുപ്പും നടത്തിയ ചര്‍ച്ചയില്‍ ആനടെ പിടികൂടി ഉള്‍വനത്തില്‍ കൊണ്ടുവിടാന്‍ തീരുമാനിച്ചത്.
ഇതിനായി ഫാമിലെ വന്യജീവി സങ്കേതം ഓഫിസിനോട് ചേര്‍ന്ന് വയനാട്ടില്‍ നിന്നു എത്തിച്ച യൂക്കാലി മരങ്ങള്‍ കൊണ്ട് ആനയെ തളക്കാനുള്ള കൂടും ഒരുക്കിക്കഴിഞ്ഞു.
ആനയെ പിടിക്കുന്നതിനും മറ്റു കാര്യങ്ങള്‍ ആലോചിക്കുന്നതിനുമായി ഉദ്യോഗസ്ഥരുടെ യോഗം ഇന്ന് നടക്കുമെന്നു വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-10-30-2024

PSC/UPSC
  •  a month ago
No Image

ഇന്ത്യയും ചൈനയും ലഡാക്കിലെ സൈനിക പിന്മാറ്റം പൂർത്തികരിച്ചു; ദീപാവലിക്ക് മധുരം കൈമാറും

latest
  •  a month ago
No Image

ഗസ്സയിലെ ബയ്ത് ലാഹിയയില്‍ ചൊവ്വാഴ്ച കൊല്ലപ്പെട്ടത് 110 പേര്‍

International
  •  a month ago
No Image

സിബിഎസ്ഇ നാഷനല്‍ സ്‌കേറ്റിങ് ചാംപ്യന്‍ഷിപ്പില്‍ ഇരട്ട മെഡല്‍ നേടി പ്രവാസി മലയാളി വിദ്യാര്‍ഥിനി

latest
  •  a month ago
No Image

കൊച്ചിയിൽ യുവതിയെ വെട്ടിക്കൊല്ലാൻ ശ്രമം; പ്രതിക്കായി തിരച്ചിൽ ശക്തമാക്കി പൊലിസ്

Kerala
  •  a month ago
No Image

ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു; കെഎസ്ആര്‍ടിസി ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് എംവിഡി

Kerala
  •  a month ago
No Image

റിയാദിലെ ഇന്ത്യന്‍ എംബസിയില്‍ ക്ലാര്‍ക്ക്, ട്രാന്‍സലേറ്റര്‍ ഒഴിവുകള്‍ ഇപ്പോള്‍ അപേക്ഷിക്കാം

Saudi-arabia
  •  a month ago
No Image

കുവൈത്തിലെ തൊഴില്‍ വിപണിയില്‍ ഒന്നാമത് ഇന്ത്യക്കാര്‍ 

Kuwait
  •  a month ago
No Image

മതവിധി പറയുന്നതിനെ വളച്ചൊടിക്കരുത്: സമസ്ത മുശാവറ അംഗങ്ങള്‍

Kerala
  •  a month ago
No Image

ബൈക്കിൽ കയറാനൊരുങ്ങുമ്പോൾ പൊട്ടിത്തെറിയോടെ തീപിടിച്ചു; തലനാരിഴക്ക് രക്ഷപ്പെട്ട് ദമ്പതികള്‍

Kerala
  •  a month ago