ശസ്ത്രക്രിയക്ക് സുമനസുകളുടെ കാരുണ്യം പ്രതീക്ഷിച്ച് സലാം
നിലമ്പൂര്‍: തൊഴില്‍ നഷ്ടപ്പെട്ടതിനു പുറമേ കടുത്ത രോഗവും പിടിപ്പെട്ട യുവാവ് തുടര്‍ ചികിത്സക്കായി ഉദാരമതികളുടെ സഹായം തേടുന്നു. നിലമ്പൂര്‍ ചന്തക്കുന്ന് ചാരംകുളത്ത് വാടകവീട്ടില്‍ കഴിയുന്ന അബ്ദുല്‍ സലാമിനാണ് മീന്‍ വില്‍പനയുമായി കുടുംബം പോറ്റി വരുന്നതിനിടെ കടുത്ത വൃക്കരോഗം പിടികൂടിയത്.
കഴിഞ്ഞ ജൂണ്‍ മുതല്‍ രോഗം കണ്ടെത്തിയെങ്കിലും തുടര്‍ന്നും ജോലിക്കു പോകാന്‍ തയാറാവുകയായിരുന്നു സലാം. പക്ഷെ ഫോര്‍മാലിന്‍ പ്രശ്‌നവും തുടര്‍ന്നു വന്ന പ്രളയവും തൊഴില്‍ തന്നെ ഇല്ലാതാക്കി. ഇതോടെ തുടര്‍ചികിത്സക്കായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കു പോകാനായില്ല.
ഒരു വൃക്ക എടുത്തുമാറ്റുകയല്ലാതെ വേറെ വഴിയില്ലെന്നാണ് ഡോക്ടര്‍ പറയുന്നത്. ഇതിനായി വരുന്ന ചെലവുകള്‍ എങ്ങിനെ കണ്ടെത്തുമെന്ന ഭീതിയിലാണ് ഈ യുവാവ്. ഇതിനിടെ റേഷന്‍ കാര്‍ഡിനായി അപേക്ഷ നല്‍കിയപ്പോള്‍ രണ്ടു ദിവസം മുന്‍പ് ലഭിച്ചതാകട്ടെ ഒരു ആനുകൂല്യത്തിനും അര്‍ഹതയില്ലാത്ത വെള്ള കാര്‍ഡും. ഭാര്യയും ആറും നാലും വയസുകാരായ രണ്ടു മക്കളോടുമൊത്ത് മൂന്നു വര്‍ഷത്തോളമായി വാടകക്കാണ് താമസിക്കുന്നത്. ആരുടെയെങ്കിലും കാരുണ്യ ഹസ്തം തനിക്കുണ്ടാകുമെന്ന പ്രതീക്ഷയിലാണ് സലാം. കേരള ഗ്രാമീണ്‍ ബാങ്ക് നിലമ്പൂര്‍ ശാഖയില്‍ അബ്ദുല്‍ സലാമിന്റെ പേരില്‍ അകൗണ്ട് ആരംഭിച്ചിട്ടുണ്ട്. അകൗണ്ട് നമ്പര്‍: 40199101039920. ഐഎഫ്എസ്‌സി: കെഎല്‍ജിബി0040199. ഫോണ്‍: 8589851214
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."