HOME
DETAILS
MAL
റിപ്പബ്ലിക് ടി.വി എക്സിക്യുട്ടീവ് എഡിറ്ററെ ചോദ്യം ചെയ്തു
backup
October 14 2020 | 21:10 PM
മുംബൈ: റേറ്റിങ്ങില്‍ കൃത്രിമം കാണിച്ചെന്നതടക്കമുള്ള കണ്ടെത്തലുകളില്‍ സംഘ്പരിവാര്‍ അനുകൂല ചാനലായ റിപ്പബ്ലിക് ടി.വിക്കു കുരുക്ക് മുറുകുന്നു. മുംബൈ പൊലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ചാനലിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസറെ ചോദ്യം ചെയ്തതിനു പിന്നാലെ എഡിറ്റോറിയല്‍ വിഭാഗത്തിലെ ഉന്നതരെയും ചോദ്യം ചെയ്യുമെന്നു മുംബൈ പൊലിസ് വ്യക്തമാക്കി. ചാനലിന്റെ എക്സിക്യൂട്ടീവ് എഡിറ്റര്‍, റിപ്പോര്‍ട്ടര്‍ എന്നിവരെ ഇന്നലെ മുംബൈ പൊലിസ് ചോദ്യം ചെയ്തു.
എക്സിക്യൂട്ടീവ് എഡിറ്റര്‍ നിരഞ്ജന് നാരായണസ്വാമി, റിപ്പോര്‍ട്ടര്‍ അഭിഷേക് കപൂര്‍ എന്നിവരെയാണ് ചോദ്യം ചെയ്തത്. നേരത്തെ ചാനലിന്റെ സി.ഇ.ഒ വികാസ് കാഞ്ചന്ധാനിയെ ചോദ്യം ചെയ്തിരുന്നു. ചാനലിന്റെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫിസര്‍ ശിവസുബ്രഹ്മണ്യം സുന്ദരത്തോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശിച്ചിരുന്നെങ്കിലും ഇദ്ദേഹം സമയം നീട്ടിച്ചോദിച്ചിരിക്കുകയാണ്. കേസില്‍ ആവശ്യമെങ്കില്‍ ചാനല്‍ തലവന്‍ അര്‍ണബ് ഗോസ്വാമിയെ ചോദ്യം ചെയ്യുമെന്നും പൊലിസ് സൂചിപ്പിക്കുന്നുണ്ട്.
റേറ്റിങ് തട്ടിപ്പ് കേസില്‍ നേരത്തെ മഹാരാഷ്ട്രയിലെ മറ്റു രണ്ടു ചാനല്‍ മേധാവികളെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. ചാനലുകളുടെ സാമ്പത്തിക കാര്യങ്ങളും അന്വേഷിക്കുമെന്നും നിയമപരമല്ലാത്ത കാര്യങ്ങള്‍ കണ്ടെത്തിയാല്‍ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുമെന്നും പൊലിസ് നേരത്തെ വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."