ദേശീയപാതാ വികസനം; കലക്ടറേറ്റില്‍ ഇന്നലെ നടന്ന ചര്‍ച്ചയും പരാജയം
തേഞ്ഞിപ്പലം: ദേശീയപാത 45 മീറ്ററില്‍ ആറു വരിപ്പാതയാക്കി വികസിപ്പിക്കുന്നതിനായി തയാറാക്കിയ പുതിയ അലൈന്മെന്റില് തീര്‍പ്പു കല്പ്പിക്കനാവാതെ അധികൃതര്‍. തര്‍ക്കത്തിലിരിക്കുന്ന പാണമ്പ്ര ഭാഗത്തെ രൂപരേഖയിലാണ് തീരുമാനമെടുക്കാനാകാതെ കിടക്കുന്നത്. റോഡ് വികസനുമായി ബന്ധപ്പെട്ട പരാതികള്‍ പരിശോധിക്കാന്‍ ദേശീയപാതയുടെ ചുമതലയുള്ള ലാന്റ് അക്വസിഷന്‍ ഡപ്യൂട്ടി കലക്ടര്‍ ഡോ. ജെ.ഒ അരുണിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം കഴിഞ്ഞ ദിവസം പാണമ്പ്രയില്‍ പരിശോധന നടത്തിയിരുന്നു. റോഡ് വികസനത്തിന് പാണമ്പ്ര പള്ളി ഖബര്സ്ഥാന് സംരക്ഷിച്ചു കൊïുള്ള അലൈമെന്റാവണം തയാറാക്കേïതെന്ന് ജനപ്രതിനിധികളും മഹല്ല് കമ്മിറ്റി ഭാരവാഹികളും പരിശോധനയക്കിടെ ഉദ്യോഗസ്ഥരെ ബോധിപ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ മറ്റൊരു അലൈന്മെന്റ് നാട്ടുകാര്‍ക്കു മുന്നില്‍ വച്ചിരുന്നെങ്കിലും അന്തിമ തീരുമാനമെടുക്കാനാവാതെ പിരിയുകയായിരുന്നു.തുടര്‍ന്ന് ഇന്നലെ ഉച്ചയ്ക്ക് കലക്ടറുടെ സാന്നിധ്യത്തില്‍ വീïും ചര്‍ച്ച നടന്നു. മൂന്നാമതൊരു അലൈന്മെന്റ് കലക്ടര്‍ ജനപ്രതിനിധികള്‍ക്കു മുന്നില്‍ വെച്ചെങ്കിലും അതും അംഗീകരിക്കാന്‍ കൊള്ളുന്നതായിരുന്നില്ല. ഈ അലൈന്മെന്റ് പ്രകാരം
പാണമ്പ്ര പള്ളി പറമ്പില്‍ 10 മീറ്റര്‍ സ്ഥലം മാത്രമേ വിട്ടുനല്കേïി വരുകയുള്ളൂ. എന്നാല്‍ ചേളാരി ഹൈസ്കൂളിന്റെ 3 കെട്ടിടങ്ങളടക്കം പൊളിച്ചു നീക്കേïി വരുന്ന വിധത്തിലാണ് മൂന്നാമത് തയാര്‍ ചെയ്ത അലൈന്മെന്റ് .ഇത് അംഗീകരിക്കാനാവില്ലെന്ന നിലപാടില്‍ ജനപ്രതിനിധികള്‍ ഇ ഉറച്ചുനിന്നതോടെ ഇന്നലെ നടന്ന ചര്‍ച്ചയും തീരുമാനമാകാതെ പിരിയുകയായിരുന്നു.
ഇന്നു വീïും ചര്‍ച്ച നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."