ആശങ്ക അകലുന്നില്ല; പെരിയാര്‍ തീരത്തിനു സമീപം കിണറുകള്‍ വറ്റുന്നു
പെരുമ്പാവൂര്‍: പ്രളയ ദുരിതത്തിന്റെ പ്രതിസന്ധിക്കു പിന്നാലെ ആശങ്ക ഉയര്‍ത്തി പ്രദേശത്തെ കിണറുകള്‍ വറ്റുന്നു. പെരിയാര്‍ തീരത്തു നിന്ന് 100 മീറ്റര്‍ ദൂരം മാത്രമുള്ള പല കിണറുകളിലും വെള്ളമില്ലാത്ത സ്ഥിതിയാണ്.
കിണറുകളിലെ വെള്ളം കുറവായതോടെ കിണറിനെ ആശ്രയിക്കുന്നവര്‍ക്കാണ് ഏറെ പ്രതിസന്ധി രൂക്ഷമായിരിക്കുന്നത്. പെരിയാര്‍ കവിഞ്ഞതോടെ ദിവസങ്ങളോളം കിണറിന്റെ ചുറ്റുമതിലിനൊപ്പം വെള്ളം കെട്ടിനിന്ന പ്രദേശങ്ങളിലെ കിണറുകളാണ് ഇപ്പോള്‍ വറ്റിവരളുന്നത്.
പ്രളയം മൂലം അഴക്ക് വെള്ളം കലര്‍ന്നതോടെ ശുചീകരണത്തിന്റെ ഭാഗമായി ഭൂരിഭാഗം കിണറുകള്‍ വറ്റിച്ചിരുന്നു. പിന്നീട് വെള്ളം വേണ്ട രീതിയില്‍ ഉണ്ടായിട്ടില്ല. മഞ്ഞപ്പെട്ടി, മുടിക്കല്‍, കുന്നുവഴി പ്രദേശങ്ങളിലെ പല കിണറുകളും വറ്റിത്തുടങ്ങി. ഇതിന് പുറമെ പ്രളയം മൂലം അഴക്ക് വെള്ളം നിറഞ്ഞ കിണറുകളിലെ വെള്ളം പല സ്ഥലങ്ങളിലും ഉപയോഗ്യമായിട്ടില്ല. ഇതും കുടിവെള്ള ക്ഷാമത്തിന് കാരണമായിട്ടുണ്ട്.
പുഴയില്‍ ജലസാന്നിധ്യമുള്ളതിനാല്‍ കടുത്ത വേനലില്‍ പോലും ഈ ഭാഗത്തുള്ള കിണറുകള്‍ വറ്റിയിരുന്നില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇതിനാല്‍ പലര്‍ക്കും ജല അതോറിറ്റിയുടെ പൈപ്പ് കണക്ഷന് ഇല്ലാത്തതും കുടിവെള്ള ക്ഷാമം നേരിടുന്നതിന് കാരണമാകുന്നതായിട്ടാണ് നാട്ടുകാര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."