പായമ്പാടത്ത് അനധികൃതമായി കുന്നിടിച്ച് നിരത്തി മണ്ണ് കടത്തുന്നു
നിലമ്പൂര്‍: പായമ്പാടത്ത് അനധികൃതമായി കുന്നിടിച്ച് നിരത്തി മണ്ണ് കടത്തുന്നു. ഏറെ പാരിസ്ഥിതിക പ്രാധാന്യമുള്ള മൂത്തേടം പഞ്ചായത്തിലെ കളക്കുന്ന് പായമ്പാടത്താണ് അനധികൃതമായി കുന്നിടിച്ച് നിരത്തി മണ്ണ് കടത്തുന്നത്. സംഭവം വിവാദമായതോടെ മൂത്തേടം വില്ലേജ് ഓഫിസര്‍ വി.പി അല്ലി സ്ഥലം ഉടമക്ക് പ്രവര്ത്തിനിര്ത്തിവക്കാന് ആവശ്യപ്പെട്ട് സ്റ്റോപ് മെമ്മോ നല്കി. യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ കുന്നിടിച്ച് മണ്ണ് കടത്തുന്നത് നിര്‍ബാധം തുടരുകയാണ്.
മൂത്തേടം, എടക്കര ഭാഗങ്ങളിലെ വയല്‍ നികത്തലിനായി കടത്തുന്നത്. മൂത്തേടം എടക്കര ഭാഗങ്ങളിലായി ഒന്നര ഏക്കറോളം പാടമാണ് ഈ മണ്ണുകൊï് നികത്തിയിരിക്കുന്നത്. ജിയോളജി വില്ലേജ് അധികൃതരെ നോക്കുകുത്തികളാക്കിയാണ് റിയല്‍ എസ്റ്റേറ്റ് മാഫിയകളുടെ കുന്നിടിക്കല്‍ തുടരുന്നത്. മാസങ്ങളായി നടക്കുന്ന കുന്നിടിക്കല്‍ അധികൃതരുടെ ശ്രദ്ധയില്‍പെടുത്തിയിട്ടും നടപടിയുïായില്ലെന്ന് സമീപവാസികള്‍ പറയുന്നു.
റവന്യു വകുപ്പിലേയും ജിയോളജിക്കല്‍ വകുപ്പിലേയും ചിലരെ സ്വാധീനിച്ചാണ് റിയല്‍ എസ്റ്റേറ്റ് മാഫിയകള്‍ ഇത്തരം പ്രവര്‍ത്തികളുമായി മുന്നോട്ടുപോകുന്നത്. മൂത്തേടം കളക്കുന്നില്‍ ഒരേക്കറോളം സ്ഥലമാണ് കുന്നിടിച്ച് നിരത്തിയിരിക്കുന്നത്. കുന്നിടിക്കല്‍ സംബന്ധിച്ച റിപ്പോര്‍ട്ട് തഹസില്‍ദാര്‍ക്ക് കൈമാറുമെന്ന് വില്ലേജ് ഓഫിസര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."