മാറാക്കരയില്‍ യു.ഡി.എഫ് വരും; ഭരണസമിതി മാറും
മലപ്പുറം: മാറാക്കര പഞ്ചായത്തിന്റെ ഭരണസമിതി യു.ഡി.എഫ് സംവിധാനത്തിലേക്കു മാറാന്‍ തീരുമാനിച്ചു. ഇന്നലെ ഡി.സി.സി ഓഫിസില്‍ ചേര്‍ന്ന മുസ്ലിംലീഗ്-കോണ്‍ഗ്രസ് നേതാക്കളുടെ യോഗത്തിലാണ് തീരുമാനം.
നിലവില്‍ സി.പി.എം പിന്തുണയോടെ കോണ്‍ഗ്രസാണ് പഞ്ചായത്ത് ഭരിക്കുന്നത്. ഭരണസമിതി പ്രസിഡന്റ് കോണ്‍ഗ്രസിലെ വി. മധുസൂദനന് ഇന്നു രാജിവയ്ക്കും. യോഗത്തില്‍ ആര്യാടന് മുഹമ്മദ്, വി.വി പ്രകാശ്, ഇ. മുഹമ്മദ് കുഞ്ഞി തുടങ്ങിയവരും മുസ്ലിംലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. കെ.എന്‍.എ ഖാദര്‍, കോട്ടക്കല്‍ മണ്ഡലം പ്രസിഡന്റ് അബൂയൂസഫ് ഗുരിക്കള്‍ തുടങ്ങിയവരും ഇരു പാര്‍ട്ടികളിലെയും പ്രാദേശിക നേതാക്കളായ പി. കൃഷ്ണന് നായര്‍, എം. ഹംസ മാസ്റ്റര്‍, കെ.പി സുരേന്ദ്രന്, വി. മധുസൂദനന്, ഒ.കെ സുബൈര്‍ തുടങ്ങിയവരും പങ്കെടുത്തു.
കഴിഞ്ഞ തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് ഇതര കക്ഷികളുമായി കൂട്ടുകെട്ടുïാക്കിയ ഭരണസമിതികള്‍ യു.ഡി.എഫ് സംവിധാനത്തിലേക്കു മാറാന്‍ നേരത്തെ യു.ഡി.എഫ് ഉന്നതയോഗങ്ങളില്‍ തീരുമാനമായിരുന്നു.
ഇതിന്റെ ഭാഗമായാണ് മാറാക്കരയില്‍ അധികാരമാറ്റം നടക്കുന്നത്. നേരത്തെ കാളികാവ്, ചോക്കാട്, എടപ്പറ്റ പഞ്ചായത്ത് ഭരണസമിതികള്‍ യു.ഡി.എഫ് സംവിധാനത്തിലേക്ക് മാറിയിരുന്നു. വൈകാതെ കൊïോട്ടി മുനിസിപ്പാലിറ്റി, വാഴക്കാട് പഞ്ചായത്തുള്പ്പടെയുള്ളവ യു.ഡി.എഫ് സംവിധാനത്തിലേക്കു മാറും. മാറാക്കര പഞ്ചായത്തില്‍ ശേഷിക്കുന്ന മൂന്നര വര്‍ഷത്തില്‍ ആദ്യ പകുതിയില്‍ മുസ്ലിംലീഗ് പ്രതിനിധി പ്രസിഡന്റും കോണ്‍ഗ്രസ് പ്രതിനിധി വൈസ് പ്രസിഡന്റുമായിരിക്കും.
പിന്നീടുള്ള പകുതിയില്‍ കോണ്‍ഗ്രസ് പ്രതിനിധി പ്രസിഡന്റും മുസ്ലിംലീഗ് പ്രതിനിധി വൈസ് പ്രസിഡന്റുമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."