സ്വര്‍ണക്കടത്ത് അപകടകരമായ തോതില്‍ ഉയര്‍ന്നുവെന്ന് ഡി.ആര്.ഐ
കൊച്ചി: നിയമ വിരുദ്ധ സ്വര്‍ണക്കടത്ത് അപകടകരമായ തോതില്‍ ഉയര്‍ന്നുവെന്ന് ഡയരക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡി. ആര്. ഐ) ഹൈക്കോടതിയെ അറിയിച്ചു. തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ കേസിലെ പ്രതി അഡ്വ.ബിജു മനോഹര്‍ നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് നല്കിയ വിശദീകരണത്തിലാണ് ഡി.ആര്.ഐ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ സ്വര്‍ണക്കടത്ത് ഭീഷണിയിലാക്കിയിരിക്കുകയാണെന്നും ഡി.ആര്.ഐ ചൂണ്ടിക്കാട്ടുന്നു.
അഡ്വ.ബിജു, വിഷ്ണു, അബ്ദുല്‍ ഹക്കീം എന്നിവര്‍ക്ക് നോട്ടിസ് നല്‍കിയെങ്കിലും അന്വേഷണവുമായി സഹകരിക്കാതെ ഇവര്‍ ഒളിവില്‍ പോയി. ഇത്തരം കേസുകളില്‍ പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കുന്നത് തെളിവ് നശിപ്പിക്കപ്പെടാനും അന്വേഷണം അട്ടിമറിക്കപ്പെടാനും കാരണമാവുമെന്നും ഡി.ആര്.ഐ നല്കിയ വിശദീകരണത്തില്‍ വ്യക്തമാക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."