HOME
DETAILS
MAL
പ്രളയം: സംസ്ഥാന സര്‍ക്കാരിനെതിരേ ബി.ജെ.പി സമരത്തിന്
backup
September 10 2018 | 19:09 PM
ന്യൂഡല്‍ഹി: പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ വീഴ്ചവരുത്തിയ സംസ്ഥാന സര്‍ക്കാരിനെതിരേ പ്രത്യക്ഷ സമരം ആരംഭിക്കുന്നതായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പി.എസ് ശ്രീധരന് പിള്ള. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് 14ന് ബിജെപി നേതാക്കള്‍ സെക്രട്ടേറിയറ്റ് പടിക്കല്‍ ധര്‍ണ നടത്തും. രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച നാലു ബി.ജെ.പി പ്രവര്‍ത്തകരെ സര്‍ക്കാര്‍ തിരിഞ്ഞുനോക്കിയിട്ടില്ല. അമ്പതിനായിരത്തോളം പേര് ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്ന സംസ്ഥാനത്ത് അജണ്ടയില്ലെന്ന പേരില്‍ സംസ്ഥാന മന്ത്രിസഭാ യോഗം പോലും ചേര്‍ന്നിട്ടില്ലെന്നും അധ്യക്ഷന്‍ കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."