HOME
DETAILS

കടുവയെ കിടുവ പിടിക്കുമോ

  
backup
May 27 2019 | 20:05 PM

%e0%b4%95%e0%b4%9f%e0%b5%81%e0%b4%b5%e0%b4%af%e0%b5%86-%e0%b4%95%e0%b4%bf%e0%b4%9f%e0%b5%81%e0%b4%b5-%e0%b4%aa%e0%b4%bf%e0%b4%9f%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%ae%e0%b5%8b

 


ലണ്ടന്‍: സോഫിയാ ഗാര്‍ഡനില്‍ ഇന്ന് ബംഗ്ലാദേശിനെ സന്നാഹ മത്സരത്തില്‍ ഇന്ത്യ നേരിടുമ്പോള്‍ ഇന്ത്യന്‍ ആരാധകരുടെ മനസില്‍ തെല്ലല്ലാത്ത ഭയവും ആശങ്കയുമുണ്ട്. ഐ.സി.സിയുടെ ടൂര്‍ണമെന്റുകളില്‍ ഇന്ത്യയെ അട്ടിമറിക്കുന്നത് ബംഗ്ലാദേശിന്റെ ഒരു ശീലമാണ്. ആദ്യ സന്നാഹ മത്സരത്തല്‍ ന്യൂസിലന്‍ഡിനോടേറ്റ പരാജയത്തിന്റെ ഷോക്കിലാണ് ഇന്ത്യന്‍ ടീം. ഏറെ പ്രതീക്ഷയോടെ ഈ ലോകകപ്പിനെത്തിയ കോഹ്‌ലിക്കും കൂട്ടര്‍ക്കും ഇന്നത്തെ മത്സരത്തില്‍ കടലാസിലെ പുലികള്‍ മാത്രമല്ല തങ്ങളെന്ന് തെളിയിക്കേണ്ടിയിരിക്കുന്നു. കഴിഞ്ഞ മത്സരത്തില്‍ ട്രെന്റ് ബോള്‍ട്ടിന്റെ സ്വിങുകള്‍ക്കു മുന്നില്‍ പിടിവിട്ടു പോയ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടിയിരിക്കുന്നു. ഇന്ത്യന്‍ പിച്ചില്‍ പുലര്‍ത്തുന്ന കളിമികവ് ഇംഗ്ലീഷ് പിച്ചുകളില്‍ മതിയാവില്ല. നാലാം നമ്പറിലെ തലവേദനയാണ് ഇപ്പോഴും ഇന്ത്യയെ കൂടുതല്‍ അലട്ടുന്നത്. പരിശീലനത്തിനിടെ പരുക്കേറ്റ വിജയ് ശങ്കര്‍ ഇന്ന് ഇറങ്ങിയേക്കും.


കടുവയെ പിടിക്കുന്ന കിടുവകളാണ് ബംഗ്ലാദേശ്. 2007 ലോകകപ്പില്‍ ഇന്ത്യയെ പരാജയപ്പെടുത്തിയ ബംഗ്ലാദേശ് ഇന്ത്യന്‍ ആരാധകര്‍ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനമാണ് അന്ന് നല്‍കിയത്. പഴയതു പോലെ ഏതെങ്കിലും രണ്ടു ടീമിനെ തോല്‍പ്പിച്ച് കറുത്ത കുതിരകള്‍ എന്ന പേരു സമ്പാദിക്കാനല്ല മൊര്‍ത്താസയുടെ നേതൃത്വത്തില്‍ ബംഗ്ലാദേശ് ഇക്കുറി ഇംഗ്ലണ്ടിലേക്കു ടിക്കറ്റെടുത്തത്. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയില്‍ ഏകദിന ക്രിക്കറ്റില്‍ മികച്ച പ്രകടനമാണവര്‍ കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം എഷ്യാകപ്പില്‍ ഫൈനലിലെത്തിയെങ്കിലും ഇന്ത്യയോടു തോറ്റു. സിംബാബ്‌വേയിലും ശ്രീലങ്കയിലും പരമ്പര നേട്ടം സ്വന്തമാക്കി. ന്യൂസിലന്‍ഡിനെയും വെസ്റ്റ് ഇന്‍ഡീസിനെയും സ്വന്തം നാട്ടില്‍ കീഴടക്കിയ ബംഗ്ലാ കടുവകളെ പേടിക്കുക തന്നെ വേണം. പാകിസ്താനുമായുള്ള ബംഗ്ലാദേശിന്റെ ആദ്യ സന്നാഹ മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു. വൈകിട്ട് മൂന്നിനാണ് മത്സരം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആധാർ പുതുക്കിയില്ലേ ഇതുവരെ? എന്നാൽ സൗജന്യമായി ആധാർ പുതുക്കാനുള്ള വഴിയറിയാം

National
  •  6 hours ago
No Image

ഡിങ് ലിറനെ വീഴ്ത്തി ഗുകേഷ് ലോക ചാമ്പ്യന്‍

Others
  •  6 hours ago
No Image

മാധ്യമ പ്രവർത്തനം നിയന്ത്രിക്കുന്ന പുതിയ നിയമത്തിന് ഖത്തർ മന്ത്രിസഭയുടെ അം​ഗീകാരം

qatar
  •  6 hours ago
No Image

പനയമ്പാടം സ്ഥിരം അപകടം നടക്കുന്ന സ്ഥലം;  'ഇനി ഒരു ജീവന്‍ നഷ്ടപ്പെടാന്‍ പാടില്ല'; പ്രതിഷേധവുമായി നാട്ടുകാര്‍

Kerala
  •  7 hours ago
No Image

2034 ൽ സഊദി ആതിഥേയത്വം വഹിക്കുക ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പിന്; ക്രിസ്റ്റ്യാനോ റൊണാൾഡോ

Saudi-arabia
  •  7 hours ago
No Image

ഇ-വീസ താൽക്കാലികമായി നിർത്തിവച്ച് കുവൈത്ത്

Kuwait
  •  8 hours ago
No Image

അതിതീവ്ര മഴ മുന്നറിയിപ്പ്; പത്തനംതിട്ടയില്‍ മലയോര മേഖലയിലേക്കുള്ള രാത്രി യാത്ര നിരോധിച്ചു, ക്വാറികള്‍ക്ക് വിലക്ക്

Kerala
  •  8 hours ago
No Image

പാലക്കാട് തച്ചമ്പാറയില്‍ ലോറി മറിഞ്ഞ് നാല്‌ കുട്ടികള്‍ മരിച്ചു

Kerala
  •  9 hours ago
No Image

അബ്ദുറഹീമിന്റെ മോചനം നീളും, ഇന്ന് കോടതി കേസ് പരിഗണിച്ചില്ല

Saudi-arabia
  •  10 hours ago
No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ' കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

National
  •  10 hours ago