HOME
DETAILS
MAL
പരാജയത്തിനു കാരണം മുഖ്യമന്ത്രിയുടെ ശൈലിയല്ല, സര്‍ക്കാര്‍ നിലപാടിനെ വിശ്വാസി സമൂഹം തെറ്റിദ്ധരിച്ചു- പരാജയത്തിനുള്ള കാരണങ്ങള്‍ നിരത്തി കാനം
backup
May 28 2019 | 06:05 AM
തിരുവനന്തപുരം: സര്‍ക്കാരിന്റെ നിലപാടിനെ വിശ്വാസി സമൂഹം തെറ്റിദ്ധരിച്ചതാണ് കേരളത്തില്‍ പരമ്പരാഗത വോട്ടുകളില്‍ കുറവ് വരാന്‍ കാരണമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. അല്ലാതെ മുഖ്യമന്ത്രിയുടെ ശൈലി തെരഞ്ഞെടുപ്പിനെ ഒരുതരത്തിലും ബാധിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തെരഞ്ഞെടുപ്പില്‍ തോറ്റെന്നു കരുതി പിണറായിയുടെ ശൈലി മാറ്റണം എന്ന അഭിപ്രായപ്രകടനങ്ങള്‍ അദ്ദേഹം തള്ളി. ഈ ശൈലി അറിഞ്ഞു കൊണ്ടുതന്നെയാണ് ജനങ്ങള്‍ അദ്ദേഹത്തെ തെരഞ്ഞെടുത്തതെന്നും കാനം ചൂണ്ടിക്കാട്ടി.
പ്രതിപക്ഷ ഐക്യം ദേശീയ തലത്തില്‍ ഉണ്ടാക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ലെന്നും കാനം രാജേന്ദ്രന് ഡല്‍ഹിയില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."