കുടിവെള്ളം വിതരണം ചെയ്തു
പാനൂര്‍: കുടിവെള്ളത്തിന് ബുദ്ധിമുട്ടുന്ന ഒരു പ്രദേശത്തെ നൂറു കണക്കിന് കുടുംബങ്ങള്‍ക്ക് കുടിവെള്ളമെത്തിച്ച് ഇന്‍കാസ് ദുബായ് കണ്ണൂര്‍ ജില്ലാ കമ്മിറ്റി പ്രവര്‍ത്തകര്‍. കുന്നോത്ത്പറമ്പ് പഞ്ചായത്തിലെ കക്കാട്, കക്കോട്ട് വയല്‍, എലിക്കുന്ന്, കോച്ചു ഭാഗം, ചിറ്റാരിക്കല്‍ തുടങ്ങിയ പ്രദേശങ്ങളിലെ കുടുംബങ്ങള്‍ക്കാണ് വെള്ളമെത്തിച്ചത്. കെ.പി.സി.സി നിര്‍വാഹക സമിതിയംഗം വി. സുരേന്ദ്രന്‍ കുടിവെള്ള വിതരണം ഉദ്ഘാടനം ചെയ്തു. കെ.പി രാമചന്ദ്രന്‍ അധ്യക്ഷനാ
യി. കെ.പി ഹാഷിം, എ.പി ഫൈസല്‍, ഷിബു പാലത്തായി, ഷാജീഷ് പങ്കെടുത്തു.
പെരിങ്ങത്തൂര്‍: പാനൂര്‍ നഗരസഭയില്‍ വിവിധ സംഘടനകള്‍ കുടിവെള്ള വിതരണവുമായി രംഗത്ത്. യുവാക്കളുടെ കൂട്ടായ്മയില്‍ ഇ അഹമ്മദ് സാഹിബ് കുടിവെള്ള പദ്ധതിക്ക് തുടക്കമിട്ടു. മുസ്‌ലിം ലീഗ് നഗരസഭാ സെക്രട്ടറി എന്‍.പി
മുനീര്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. കെ. യൂസഫ് അധ്യക്ഷനായി. ഒതയോത്ത് റയീസ്, എം.കെ സമാഹ്, എ.പി ഫസീല്‍, വസീം, റമീസ്, എം.ടി സുഹൈല്‍ സംസാരിച്ചു. പുളിയനമ്പ്രം നൂഞ്ഞിവയല്‍ പ്രദേശത്ത് കുടിവെള്ള ക്ഷാമം രൂക്ഷമായതിനെ തുടര്‍ന്ന് വനിതാ ലീഗ് പ്രവര്‍ത്തകര്‍ കുടുംബങ്ങള്‍ക്ക് ആശ്വാസമായെത്തി.
പദ്ധതിയുടെ ഉദ്ഘാടനം കെ.എം.സി.സി നേതാവ് നാസര്‍ പോക്കറാട്ടില്‍ നിര്‍വഹിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.വി റംല അധ്യക്ഷയായി. യു.കെ അബ്ദുള്ള, വി. ജാഫര്‍, വി.കെ സൂപ്പി, കെ. മുസ്തഫ സംസാരിച്ചു. പുല്ലൂക്കര സൈഫ് നഗറില്‍ അഞ്ചോളം കുടുംബങ്ങള്‍ കുടിവെള്ളമില്ലാത്തതിനെത്തുടര്‍ന്ന് ബന്ധുവീടുകളിലേക്കും മറ്റും മാറിത്താമസിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."