ആശങ്ക മാറാതെ പ്രദേശവാസികള്‍
സുല്‍ത്താന്‍ ബത്തേരി: ബത്തേരി മുനിസിപ്പാലിറ്റി അത്യാധുനിക മാലിന്യ പ്ലാന്റ് നിര്‍മാണ സര്‍വകക്ഷി യോഗത്തില്‍ എതിര്‍പ്പും ആശങ്കകളുമായി പ്രദേശവാസികള്‍.
കരിവള്ളികുന്നില്‍ നിര്‍മിക്കുന്ന മാലിന്യപ്ലാന്റ് നിര്‍മാണവുമായി ബന്ധപെട്ട് പ്രദേശത്ത് സര്‍വ കക്ഷിയോഗത്തിലാണ് പ്രദേശവാസികള്‍ തങ്ങളുടെ ആശങ്കകള്‍ അറിയിച്ചത്.
കരിവള്ളികുന്നില്‍ മുനിസിപ്പല്‍ ചെയര്‍മാന്റെ അധ്യക്ഷതിയില്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗത്തില്‍ ജര്‍മന്‍ ടെക്‌നോളജിയില്‍ നിര്‍മിക്കാനുദ്ധേശിക്കുന്ന മാലിന്യ പ്ലാന്റിനെ കുറിച്ചുള്ള വിവരണങ്ങള്‍ കേട്ടതോടെ എതിര്‍പ്പും ആശങ്കയുമായി നാട്ടുകാരെത്തി. നിലിവില്‍ ഇവിടെയുള്ള പ്ലാന്റിന്റെ പ്രവര്‍ത്തനംകൊണ്ട് തന്നെ പ്രദേശവാസികള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ വലുതാണെന്ന് അവര്‍ യോഗത്തെ അറിയിച്ചു.
അതേസമയം പ്ലാന്റ് പൊതുജനാരോഗ്യത്തിന് ഹാനികരമാവില്ലന്ന് യോഗത്തില്‍ പങ്കെടുത്ത വിവധ രാഷ്ട്രിയ പാര്‍ട്ടി നേതാക്കളും നഗരസഭാ അധ്യക്ഷനും പറഞ്ഞു. എന്നാല്‍ മിക്കവരും പ്ലാന്റ് വരുന്നതിന്റെ ഭവിഷത്തുകള്‍ എടുത്തുപറയുന്നുണ്ടായിരുന്നു. നിലിവിലെ പ്ലാന്റ് കാരണം പ്രദേശവാസികളില്‍ പലരും നിത്യരോഗികളായെന്നാണ് നാട്ടുകാര്‍ പറയുന്നത്.
പ്ലാന്റ് മറ്റെവിടെയെങ്കിലും സ്ഥാപിക്കണമെന്നും നാട്ടുകാര്‍ ആവശ്യമുന്നയിക്കുന്നുണ്ട്. അതേസമയം ജനങ്ങള്‍ തെറ്റിദ്ധരിപ്പിക്കപെട്ടതാണന്നും ആശങ്കകള്‍ പൂര്‍ണമായും അകറ്റി മാത്രമേ പ്ലാന്റ് സ്ഥാപിക്കുകയുള്ളൂവെന്നും എല്ലാവരും ഇതുമായി സഹകരിക്കണമെന്നും സര്‍വകക്ഷി യോഗം ആവശ്യപെട്ടു.
യോഗത്തില്‍ മുനിസിപ്പല്‍ കൗണ്‍സിലര്‍മാര്‍, റവന്യു, പൊലിസ് ഉദ്യോഗസ്ഥരും പങ്കെടുത്തു..
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."