അനധികൃത ഭൂമിയിടപാട് കേസില്‍ നാളെ ചോദ്യം ചെയ്യലിന് ഹാജരാവണമെന്ന് റോബര്‍ട്ട് വാദ്രയോട് ഇ.ഡി
ന്യൂഡല്‍ഹി: അനധികൃത ഭൂമിയിടപാടുമായി ബന്ധപ്പെട്ട കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് വ്യവസായിയും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ ഭര്‍ത്താവുമായ റോബര്‍ട്ട് വാദ്രയോട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ആവശ്യപ്പെട്ടു. നാളെ രാവിലെ 10.30ന് ഇ.ഡിയുടെ ഡല്‍ഹി ആസ്ഥാനത്ത് ഹാജരാവാനാണ് നിര്‍ദേശം. ഇതുസംബന്ധിച്ച നോട്ടീസ് ഇ.ഡി അദ്ദേഹത്തിന് അയച്ചുകൊടുക്കുകയും ചെയ്തു. ലണ്ടനിലെ ബ്രിയാന്‍സ്റ്റണ്‍ സ്ക്വയറില്‍ 17 കോടി രൂപ വില വരുന്ന വസ്തുവകകള്‍ വാങ്ങാന്‍ കള്ളപ്പണം വെളുപ്പിച്ചുവെന്നതുള്പ്പെടെയുള്ള ആരോപണം സംബന്ധിച്ചാവും വാദ്രയുടെ മൊഴി എടുക്കുക.
കേസില്‍ വിചാരണക്കോടതി നേരത്തെ വാദ്രക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. ഇത് ഒമ്പതാമത്തെ തവണയാണ് വദ്രയെ ചോദ്യം ചെയ്യലിന് ഇ ഡി വിളിപ്പിക്കുന്നത്. തനിക്കെതിരായ കേസുകള്‍ക്ക് പിന്നില്‍ രാഷ്ട്രീയ വൈര്യമാണെന്നാണ് വാദ്രയുടെ ആരോപണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."