കുപ്പിക്കുള്ളില്‍ സ്വര്‍ണം കടത്തിയ 21 പേരെ പിടികൂടി
മുംബൈ: ജിദ്ദയില്‍ നിന്ന് മുംബൈയിലെത്തിയ സ്ത്രീ ഉള്‍പ്പെടെയുള്ള 21 യാത്രക്കാരില്‍ നിന്ന് 1.70 കോടി രൂപ വിലവരുന്ന 5.665 കിലോ സ്വര്‍ണം പിടികൂടി. കുടിവെള്ളത്തിന്റെ കുപ്പിക്കടിയിലും അടപ്പിനുള്ളിലും ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം.
ജെറ്റ് എയര്‍വേസിന്റെ വിമാനത്തില്‍ മുംബൈ വിമാനത്താവളത്തില്‍ വെളുത്ത വസ്ത്രങ്ങള്‍ ധരിച്ച് വന്നിറങ്ങിയ ഇവരെ എയര്‍ ഇന്റലിജന്‍സ് പരിശോധിച്ചപ്പോഴാണ് സ്വര്‍ണം കണ്ടെടുത്തത്. 112 കഷ്ണങ്ങളാക്കിയാണ് സ്വര്‍ണം എത്തിച്ചത്.
ഉത്തര്‍പ്രദേശിലെ റായ്പൂരിനടുത്ത താണ്ഡ ഗ്രാമവാസികളാണ് പിടിയിലായ 21 പേരും. ലഖ്നൗ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്വര്‍ണ കള്ളക്കടത്ത് സംഘത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന കരിയര്‍മാരാണ് പിടിയിലായവരെന്ന് എയര്‍ ഇന്റലിജന്‍സ് വിഭാഗം അറിയിച്ചു. സ്വര്‍ണ കള്ളക്കടത്തുമായി ഇത്രയും പേരെ ഒന്നിച്ച് പിടികൂടുന്നത് ഇതാദ്യമായാണെന്ന് അധികൃതര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."