HOME
DETAILS
MAL
അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തു
backup
May 11 2017 | 03:05 AM
ന്യൂഡല്‍ഹി: അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്റെ(എ.ഐ.എഫ്.എഫ്) ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു. സീറോ കൂള്‍ എന്ന് വെളിപ്പെടുത്തിയ ഗ്രൂപ്പാണ് ഹാക്കിങിന് പിന്നില്‍. അതേസമയം ഹാക്കിങിനെ തുടര്‍ന്ന് വെബ്സൈറ്റ് ഇപ്പോള്‍ പ്രവര്‍ത്തനരഹിതമാണ്. പാകിസ്താനില്‍ നിന്നുള്ള ഹാക്കര്‍മാരാണ് ഇവരെന്നാണ് റിപ്പോര്‍ട്ട്.
ഇന്ത്യന്‍ ചാരനെന്ന് മുദ്രകുത്തി വധശിക്ഷ വിധിച്ച കൂല്‍ഭൂഷണ്‍ യാദവിനെ രക്ഷിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക് മുന്നറിയിപ്പാണ് ഹാക്കിങ്. അതേസമയം ഇന്ത്യന്‍ സമയം ചൊവാഴ്ച്ച രാത്രി ഒന്‍പതു മണിയോടെയാണ് വെബ്സൈറ്റ് ഹാക്ക് ചെയ്തതെന്ന് അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."