ബഹ്‌റൈന്‍ കെ.എം.സി.സി ഭാഷാ സമര,ശിഹാബ് തങ്ങള്‍ അനുസ്മരണം വെള്ളിയാഴ്ച
മനാമ: ബഹ്‌റൈന്‍ കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ അനുസ്മരണ പ്രഭാഷണവും ഭാഷാ സമര അനുസ്മരണവും ജൂലൈ 29നു നടക്കുമെന്നു സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
വൈകീട്ട് 7നു മനാമ പാകിസ്ഥാന്‍ ക്ലബ്ബിലാണു പരിപാടി. മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍,മുന്‍ എം.എല്‍.എ അബ്ദുറഹിമാന്‍ രണ്ടത്താണി, ഭാഷാ സമര സേനാനിയും യു.എ.ഇ കെ.എം.സി.സി പ്രസിഡന്റുമായ പുത്തൂര്‍ റഹ്മാന്‍ എന്നിവരും സംബന്ധിക്കും.
ഇതോടനുബന്ധിച്ചു മലപ്പുറം ജില്ലാ കെ.എം.സി.സി നടപ്പാക്കുന്ന 'റഹ്മ 201617' വിവിധ കര്‍മ പദ്ധതികളുടെ പ്രഖ്യാപനവും നടക്കും. മലപ്പുറം ജില്ല സി. എച്ച് സെന്ററിനു ധനസഹായം, പാവപ്പെട്ട പ്രവാസി വിധവ പെന്‍ഷന്‍, വൃക്കരോഗികള്‍ക്കു ഡയാലിസിസ് ധനസഹായം, അപകടത്തില്‍ തളര്‍ന്നു കിടക്കുന്നവര്‍ക്കുള്ള ധനസഹായം, തീരദേശ മേഖലയിലെ നിര്‍ധനര്‍ക്കു ധനസഹായം, പാവപ്പെട്ട മുന്‍ പ്രവാസികള്‍ക്ക് 1000 രൂപ വീതം പെന്‍ഷന്‍, പാവപ്പെട്ട വിധവകള്‍ക്കു തയ്യല്‍ മെഷിന്‍, നിത്യ രോഗികളായ പ്രവാസികള്‍ക്കു ചികില്‍സാ സഹായം തുടങ്ങിയ പദ്ധതികള്‍ക്കാണു തുടക്കമാവുന്നത്.
വാര്‍ത്താ സമ്മേളനത്തില്‍ കെ.എം.സി.സി സംസ്ഥാന ജന. സെക്രട്ടറി അസൈനാര്‍ കളത്തിങ്ങല്‍, ജില്ലാ പ്രസിഡന്റ് സലാം മമ്പാട്ടുമൂല, ആക്ടിങ്ങ് സെക്രട്ടറി പി.പി റിയാസ്, വൈസ് പ്രസിഡന്റ് ഇഖ്ബാല്‍ താനൂര്‍,മുഹമ്മദലി, മുസ്തഫ പുറത്തൂര്‍, ഷാഫി കോട്ടക്കല്‍, മൊയ്തീന്‍കുട്ടി, അബൂബക്കര്‍, മൗസല്‍ മൂപ്പന്‍ തിരൂര്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."