പൊതുവിദ്യാഭ്യാസ രംഗം ശക്തിപ്പെടേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം: അബ്ദുല്‍ വഹാബ് എം.പി
മുക്കം: പൊതുവിദ്യാഭ്യാസ രംഗം ശക്തിപ്പെടേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും പാവപ്പെട്ട നിരവധി പേരുടെ വിദ്യാഭ്യാസ സ്വപ്നങ്ങള്‍ സാക്ഷാല്കരിക്കാന് ഇത് അനിവാര്യമാണെന്നും പി.വി അബ്ദുല്‍ വഹാബ് എം.പി.
പന്നിക്കോട് എ.യു.പി സ്കൂളില്‍ എം.പി ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച കംപ്യൂട്ടര്‍ ലാബിന്റെയും പ്രൊജക്ടറിന്റെയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഞ്ചു കംപ്യൂട്ടറുകളും ഒരു പ്രൊജക്ടറുമാണ് എം.പി സ്കൂളിന് അനുവദിച്ചത്. പി.ടി.എ പ്രസിഡന്റ് ബഷീര്‍ പാലാട്ട് അധ്യക്ഷനായി.
കൊടിയത്തൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്വപ്ന വിശ്വനാഥ്, അംഗങ്ങളായ ഷിജി പരപ്പില്‍, കെ.വി അബ്ദുറഹിമാന്, മുക്കം പ്രസ് ഫോറം പ്രസിഡന്റ് സി. ഫസല്‍ ബാബു, പ്രധാനാധ്യാപിക കെ.കെ ഗംഗ, പൂര്‍വ വിദ്യാര്‍ഥി സംഘടന പ്രസിഡന്റ് ടി.കെ ജാഫര്‍, എം.പി.ടി.എ പ്രസിഡന്റ് സുലൈഖ പൊലുകുന്നത്ത്, ഷരീഫ്, ഫലീല ഉസ്മാന്, സൈതലവി, സക്കീര്‍ ഹുസൈന്, ഹക്കീം കളന്തോട് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."