HOME
DETAILS
MAL
ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം; കേരളത്തില്‍ മഴയ്ക്ക് സാധ്യത, മത്സ്യബന്ധനത്തിന് തടസമില്ല
backup
October 18 2020 | 15:10 PM
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ നാളെ പുതിയ ന്യൂനമര്‍ദം രൂപപ്പെടുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു. ബംഗാള്‍ ഉള്‍ക്കടലിന്റെ മധ്യഭാഗത്തായി രൂപപ്പെടുന്ന ന്യൂനമര്‍ദം ശക്തിപ്രാപിച്ച് ആന്ധ്രാ പ്രദേശിന്റെ തീരത്തേക്ക് പ്രവേശിക്കാനാണ് സാധ്യത. ഇതുമൂലം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ശക്തമായി മഴലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ വിലയിരുത്തല്‍.
കേരളത്തില്‍ വടക്കന്‍ജില്ലകളില്‍ ഒഴികെ മറ്റിടങ്ങളില്‍ ഇത് കാര്യമായി ബാധിക്കില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. കേന്ദ്രകാലാവസ്ഥാ വകുപ്പ് കേരളത്തിലെവിടെയും ശക്തമായ മഴക്കുള്ള മുന്നറിയിപ്പുകളൊന്നും നല്‍കിയിട്ടില്ല. അറബിക്കടലില്‍ മത്സ്യബന്ധനത്തിന് തടസവുമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."