മുസ്ലിം ലീഗ് മുസഫര്‍നഗര്‍ ബൈത്തുറഹ്മ വില്ലേജ് സമര്‍പ്പണം ഇന്ന്
ന്യൂഡല്‍ഹി: വര്‍ഗീയ കലാപം തകര്‍ത്ത മുസഫര്‍നഗറില്‍ അഭയാര്‍ഥികളാക്കപ്പെട്ട കുടുംബങ്ങള്‍ക്ക് പുനരധിവാസ പദ്ധതിയായി ഇന്ത്യന്‍ യൂനിയന്‍ മുസ്ലിംലീഗ് ദേശീയ കമ്മിറ്റി നിര്‍മിച്ച ബൈത്തുറഹ്മ വില്ലേജിലെ 61 വീടുകള്‍ ഇന്ന് സമര്‍പ്പിക്കും. മുസഫര്‍നഗര്‍ ജില്ലയിലെ ബുധാനക്ക് സമീപം മന്ത്വാഡയില് നിര്‍മാണം പൂര്‍ത്തിയായ 61 വീടുകള്‍ ഇന്ന് കാലത്ത് പത്തിന് മുസ്ലിം ലീഗ് ദേശീയ പൊളിറ്റിക്കല്‍ അഫേഴ്സ് കമ്മിറ്റി ചെയര്മാന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ താക്കോല്‍ കൈമാറും
മുസ്ലിം ലീഗ് അഖിലേന്ത്യാ അധ്യക്ഷന്‍ പ്രൊഫ. ഖാദര്‍ മൊയ്തീന് അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് ഉദ്ഘാടനം ചെയ്യും. ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി സ്കൂള്‍ കെട്ടിടത്തിന്റെ ശിലാസ്ഥാപന കര്‍മം നിര്‍വഹിക്കും. ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി അധ്യക്ഷനാകും. ട്രഷറര്‍ പി.വി അബ്ദുല്‍വഹാബ് എം.പി താമസക്കാര്‍ക്ക് രേഖകള്‍ കൈമാറും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."