കൊണ്ടോട്ടി താലൂക്കില്‍നിന്ന് 64,93,318 രൂപ
കൊണ്ടോട്ടി: ദുരിത ബാധിതരെ സഹായിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള കൊണ്ടോട്ടി താലൂക്ക്തല ധനസമാഹരണം മന്ത്രി ഡോ. കെ.ടി ജലീല്‍ സ്വീകരിച്ചു.
കര്‍ഷകരും പെന്‍ഷന്‍കാരും വ്യാപാരികളും വ്യക്തികളും തദ്ദേശ സ്ഥാപനങ്ങളും സഹായം നല്‍കാനായി മുന്നോട്ട് വന്നതോടെ 64,93,318 രൂപയാണ് ലഭിച്ചത്. 157 പേരില്‍ നിന്നാണ് മന്ത്രി തുക കൈപ്പറ്റിയത്.
തഹസില്‍ദാര്‍ കെ. ദേവകി, ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ മോഹനന്, ചന്ദ്രന്, അബൂബക്കര്‍, മിനി, സ്നേഹപ്രഭ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് വിഭഹസമാഹരണം നടത്തിയത്.
കൊണ്ടോട്ടി നഗരസഭയുടെ അഞ്ച് ലക്ഷം രൂപയുടെ ചെക്ക് ആക്ടിങ് ചെയര്മാന് യു.കെ.മമ്മദീശ മന്ത്രിക്ക് കൈമാറി. എല്‍.ഡി എഫ് കൗണ്‍സിലര്‍മാരുടെ ഒരുമാസത്തെ ഹോണറേറിയം കൗണ്‍സിലര്‍ പി. അബ്ദുറഹ്മാന് കൈമാറി.
പി. അബ്ദുല്‍ഹമീദ് എം.എല്‍.എ, ജില്ലാകലക്ടര്‍ അമിത് മീണ, ബ്ലോക്ക് പ്രസിഡന്റ് മണ്ണറോട്ട് ഫാത്വിമ വിവിധ തദ്ദേശ പ്രതിനിധികള്‍, വ്യാപാരികള്‍, വകുപ്പ് ഉദ്യോഗസ്ഥര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."