HOME
DETAILS

യാത്ര ഓഗസ്റ്റ് ഒന്‍പത് മുതല്‍ 14 വരെ 'ഭാരതീയം'ചരിത്രസ്മൃതി യാത്ര ഒാണമ്പിള്ളി മുഹമ്മദ് ഫൈസി നയിക്കും

  
backup
July 25 2016 | 17:07 PM

%e0%b4%af%e0%b4%be%e0%b4%a4%e0%b5%8d%e0%b4%b0-%e0%b4%93%e0%b4%97%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%92%e0%b4%a8%e0%b5%8d%e2%80%8d%e0%b4%aa%e0%b4%a4%e0%b5%8d-%e0%b4%ae

തൃശൂര്‍: ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി ദേശീയോദ്ഗ്രഥന സന്ദേശവുമായി എസ്.കെ.എസ്.എസ്.എഫ് തൃശൂര്‍ ജില്ലാ കമ്മിറ്റി 'ഭാരതീയം' എന്ന പേരില്‍ ഓഗസ്റ്റ് ഒന്‍പതു മുതല്‍ 14 വരെ ചരിത്ര സ്മൃതി യാത്ര നടത്താന്‍ തീരുമാനിച്ചതായി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ക്വിറ്റ് ഇന്ത്യാ ദിനമായ ഓഗസ്റ്റ് ഒന്‍പതിന് വൈകിട്ട് മൂന്ന് മണിക്ക് ഗുരുവായൂരില്‍ നിന്ന് തുടക്കം കുറിച്ച് എടക്കഴിയൂര്‍, വടക്കാഞ്ചേരി, പെരുമ്പിലാവ്, മാള, നാട്ടിക, തൃശൂര്‍, പാലപ്പിള്ളി, പഴയന്നൂര്‍, ദേശമംഗലം, കൊടുങ്ങല്ലൂര്‍ എന്നിവിടങ്ങളിലെ പര്യടനത്തിന് ശേഷം 14ന് പൊതുസമ്മേളനത്തോടുകൂടി വൈകിട്ട് ആറ് മണിക്ക് കയ്പമംഗലത്ത് സമാപിക്കും.എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റും പ്രഗല്‍ഭ പ്രഭാഷകനുമായ ഓണമ്പിളളി മുഹമ്മദ് ഫൈസിയാണ് യാത്രാ നായകന്‍.ഡോ.അംബേദ്ക്കര്‍ പുരസ്‌ക്കാര ജേതാവും എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ട്രഷററുമായ ബഷീര്‍ ഫൈസി ദേശമംഗലം ഉപനായകനായിരിക്കും.
ഇന്ത്യയിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും അശാന്തി പടര്‍ത്തി കൊണ്ടിരിക്കുന്ന ഭീകരത മതത്തിന്റെ മേലങ്കിയണിഞ്ഞ് മുന്നേറുമ്പോള്‍ മതങ്ങളും ദാര്‍ശനീക ചിന്തകളും മൊട്ടിട്ട് വളര്‍ന്ന ശാന്തിയുടെ പൂവാടിയായിരുന്ന ഭാരതത്തിന്റെ ഭൂതകാല സ്മൃതികള്‍ സമൂഹത്തിലേക്കെത്തിക്കേണ്ടത് ബാധ്യതയായി ഏറ്റെടുക്കുന്നതായി ചടങ്ങില്‍ സംബന്ധിച്ച ഓണമ്പിളളി മുഹമ്മദ് ഫൈസി പറഞ്ഞു.രാജ്യത്തിന്റെ പൈതൃകത്തെ കളങ്കപ്പെടുത്തുന്നതിനും സ്‌കൂള്‍ പാഠപുസ്തകങ്ങളിലും മറ്റും ചരിത്രം വളച്ചൊടിക്കുന്നതിനുമുള്ള സവര്‍ണ ഫാസിസ്റ്റ് ശക്തികളുടെ ശ്രമത്തെ ചെറുത്തു തോല്‍പ്പിക്കുന്നതിനും ബഹു സ്വരതയുടെയും പരസ്പര സഹവര്‍തിത്വത്തിന്റെയും ശരിയായ പാരമ്പര്യം ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനുമാണ് ഭാരതീയം സംഘടിപ്പിക്കുന്നത്. കേന്ദ്രത്തില്‍ പുതിയ സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷം ന്യൂനപക്ഷങ്ങള്‍ക്കെതിരേയും മറ്റു ദളിത് പിന്നോക്ക വിഭാഗങ്ങള്‍ക്കെതിരേയും പീഡനങ്ങള്‍ വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. ഭരണഘടന അനുശാസിക്കുന്ന മൗലിക തത്വങ്ങളെ മാറ്റിയെഴുതാനുള്ള ആസൂത്രിത ശ്രമങ്ങളാണ് നടന്നുവരുന്നത്. ഏക സിവില്‍ കോഡിനു വേണ്ടിയുള്ള മുറവിളി ഇതിന്റെ ഭാഗമായി കാണണം.
അതേ സമയം ഈ സാഹചര്യം മുതലെടുത്ത് തീവ്രവാദവും ഭീകരവാദവും വളര്‍ത്താനുള്ള ശ്രമവും നടന്നു വരുന്നു. ഇത്തരം പ്രവണതകള്‍ക്കെതിരേയുള്ള ചെറുത്തു നില്‍പ്പും മാനവ സ്‌നേഹവും, സൗഹാര്‍ദവും, ഐക്യവും ഊട്ടിയുറപ്പിക്കുന്നതിനും മതേതരത്വം സംരക്ഷിക്കുന്നതിനുമാണ് ഭാരതീയം ചരിത്ര സ്മൃതി യാത്രയിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
ജില്ലയിലെ 12 കേന്ദ്രങ്ങളില്‍ ഓരോ ദിവസവും രണ്ട് പൊതുപരിപാടികള്‍ വീതമാണ് നടക്കുക. മാനവ സ്‌നേഹവും സൗഹാര്‍ദ്ദവും ഐക്യവും ഊട്ടിയുറപ്പിക്കുന്നതിനും മതേതരത്വം സംരക്ഷിക്കുന്നതിനുമായി ജാതി-മത-രാഷ്ടീയ ഭേദമന്യേ എല്ലാ വിഭാഗം ജനങ്ങളെയും കോര്‍ത്തിണക്കി ജില്ലയിലെ 500 ഗ്രാമങ്ങളില്‍ കുടുംബ-സൗഹൃദ സംഗമങ്ങള്‍ നടക്കും.
വാര്‍ത്താ സമ്മേളനത്തില്‍ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഓണമ്പിള്ളി മുഹമ്മദ് ഫൈസി, സംഘടന സംസ്ഥാന ട്രഷറര്‍ ബഷീര്‍ ഫൈസി ദേശമംഗലം, ജില്ലാ പ്രസിഡന്റ് സിദ്ദീഖ് ബദരി, ജില്ലാ സെക്രട്ടറി ഷെഹീര്‍ ദേശമംഗലം, ജില്ലാ ട്രഷറര്‍ മഹ്‌റൂഫ് വാഫി സംബന്ധിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-28-11-2024

PSC/UPSC
  •  14 days ago
No Image

പറവൂരിലെ സ്വർണക്കവർച്ച; അയൽവാസി പിടിയിൽ

Kerala
  •  14 days ago
No Image

യുഎഇ ഡ്രൈവിങ് ലൈസൻസ് ഉള്ളവരാണോ; പരീക്ഷയോ റോഡ് ടെസ്റ്റോ ഇല്ലാതെ ഇനി അമേരിക്കയിലും വാഹനമോടിക്കാം

uae
  •  14 days ago
No Image

കരുനാഗപ്പള്ളിയിൽ സിപിഎം ലോക്കൽ സമ്മേളനത്തിനിടെ തർക്കവും,പ്രതിഷേധവും; സമ്മേളനം അലങ്കോലപ്പെട്ടു

Kerala
  •  14 days ago
No Image

ഫോർമുല വൺ കാറോട്ട മത്സരങ്ങൾക്ക് നാളെ ഖത്തറിൽ തുടക്കം

latest
  •  14 days ago
No Image

ആലപ്പുഴയിൽ കൈക്കുഞ്ഞുമായി അച്ഛൻ ട്രെയിനിന് മുന്നിൽ ചാടി; രണ്ട് പേരും മരിച്ചു

latest
  •  14 days ago
No Image

ബൈക്കില്‍ മഞ്ചേരിയില്‍ നിന്ന് മണ്ണാര്‍ക്കാട്ടേക്ക് കഞ്ചാവ് കടത്ത്; രണ്ടുപേര്‍ പിടിയില്‍

Kerala
  •  14 days ago
No Image

വീണ്ടും തോറ്റ് ബ്ലാസ്‌റ്റേഴ്‌സ്

Football
  •  14 days ago
No Image

ആകർഷണീയം റിയാദ് മെട്രോ; ആറ് വയസിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യ യാത്ര, ഒരു മാസത്തെ യാത്രക്ക് 140 റിയാൽ തുടങ്ങി വമ്പൻ ഓഫറുകൾ

Saudi-arabia
  •  14 days ago
No Image

ഹോട്ടലിൽ ചായ കുടിക്കുന്നതിനിടെ പൊലിസ് ഓഫീസർ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  14 days ago