HOME
DETAILS
MAL
ചരക്കുകപ്പല്‍ കൊല്ലം പോര്‍ട്ടില്‍ നങ്കൂരമിടും
backup
October 19 2020 | 01:10 AM
കൊല്ലം: രണ്ടുവര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കൊല്ലം പോര്‍ട്ടിലേക്ക് ചരക്കുകപ്പല്‍ വരുന്നു. തുമ്പ ഇക്വട്ടോറിയല്‍ റോക്കറ്റ് ലോഞ്ചിങ് സ്റ്റേഷനിലിലേക്കുള്ള പ്രോജക്ട് കാര്‍ഗോയുമായാണ് കപ്പല്‍ അടുക്കുന്നത്.
ഹെവി ലിഫ്ട് വിഭാഗത്തില്‍പെട്ട ഹെംസ്‌ലിഫ്ട് നഡിന്‍ എന്ന ചരക്ക് കപ്പലാണ് ഈ മാസം അവസാനം കൊല്ലത്ത് അടുക്കുക.മുംബൈ നവഷെവ തുറമുഖത്ത് നിന്നാണ് പ്രോജക്ട് കാര്‍ഗോ കയറ്റുന്നത്. ഏകദേശം 800 ടണ്‍ ഭാരം വരും. ചരക്ക് കൊണ്ടുവരുന്ന നെതര്‍ലന്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഈ കപ്പലിന് 4400 മെട്രിക് ടണ്‍ ഭാരം വഹിക്കാനുള്ള ശേഷിയുണ്ട്. 112 മീറ്റര്‍ നീളമുണ്ട്. 300 ടണ്‍ ഭാരം വഹിക്കാന്‍ ശേഷിയുള്ള രണ്ട് കൂറ്റന്‍ ക്രെയ്‌നുകള്‍ ഈ കപ്പലിലുണ്ട്. നെതര്‍ലാന്‍ഡ് സ്വദേശിയായ ക്യാപ്റ്റന്‍ ഉള്‍പ്പെടെ 11 ജീവനക്കാര്‍ കപ്പലില്‍ ഉണ്ട്. കപ്പലില്‍ നിന്ന് ഉപകരണങ്ങള്‍ തുറമുഖത്ത് ഇറക്കിയ ശേഷം റോഡ് മാര്‍ഗമാകും തിരുവനന്തപുരത്തേക്ക് കൊണ്ടുപോകുക. തുടര്‍ന്ന് കപ്പല്‍ കൊല്‍ക്കത്തയിലേക്ക് മടങ്ങും. 2018 നവംബറിലാണ് കൊല്ലം പോര്‍ട്ടില്‍ ഏറ്റവും ഒടുവില്‍ ചരക്കുകപ്പല്‍ എത്തിയത്. വിഴിഞ്ഞം പോര്‍ട്ട് നിര്‍മാണത്തിനുള്ള ഉപകരണങ്ങളുമായി എം.വി റജീന്‍ എന്ന കപ്പലാണ് അന്നെത്തിയത്.
മൂന്ന് മാസം മുന്‍പ് ഐ.എസ്.ആര്‍.ഒക്കുള്ള ഉപകരണങ്ങള്‍ ബാര്‍ജില്‍ കൊല്ലം പോര്‍ട്ടില്‍ എത്തിച്ചിരുന്നു. എന്നാല്‍ കൊല്ലത്ത് എമിഗ്രേഷന്‍ പോയിന്റ് ഇല്ലാത്തതിനാല്‍ ജീവനക്കാര്‍ക്ക് പോര്‍ട്ടില്‍ ഇറങ്ങാനാകില്ല. ഇവിടെ എമിഗ്രേഷന്‍ നടപടികള്‍ നടക്കാത്തതിനാല്‍ നവഷെവ തുറമുഖത്തില്‍ വച്ച് കപ്പലിന്റെ വിദേശ ഫ്‌ളാഗ് മാറ്റി കോസ്റ്റല്‍ രജിസ്‌ട്രേഷനാക്കിയാണ് സര്‍വിസ് നടത്തുന്നത്.
കൊല്ലം ആസ്ഥാനമായുള്ള പാക്‌സ് ഷിപ്പിങ് കമ്പനിയാണ് കൊല്ലത്തേക്ക് കപ്പല്‍ എത്തിക്കുന്നത്. ഇതിന് മുന്‍പും കൊല്ലത്ത് വന്നിട്ടുള്ള ഹെവി ലിഫ്ട് കപ്പലുകളും ഇതേ ഏജന്‍സി തന്നെയാണ് കൊണ്ടുവന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."