ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട്: പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ചെന്നിത്തല
തിരുവനന്തപുരം: ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് ഏകപക്ഷീയമായി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതിനെതിരേ യു.ഡി.എഫ് ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
പ്രതിഷേധത്തിന്റെ ഭാഗമായി പ്രതിപക്ഷ അധ്യാപക സംഘടനകളുടെ യോഗം ഇന്ന് പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസില്‍ വിളിച്ചുചേര്‍ക്കുമെന്നും അദ്ദേഹം അറിയിച്ചു. ഈ വിഷയത്തില്‍ പ്രതിപക്ഷം നിയമസഭയില്‍ അടിയന്തര പ്രമേയം കൊണ്ടുവരികയും ഭാഗികമായി മാത്രം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് നടപ്പാക്കാനുള്ള സര്‍ക്കാരിന്റെ ശ്രമത്തിനെതിരേ ശക്തമായ ശബ്ദം ഉയര്‍ത്തുകയും ചെയ്തിട്ടും അതെല്ലാം അവഗണിച്ച് തികച്ചും ഏകപക്ഷീയമായി റിപ്പോര്‍ട്ട് നടപ്പിലാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു. ഇടത് അധ്യാപക സംഘടനകള്‍ക്ക് വിദ്യാഭ്യാസ മേഖലയില്‍ മേല്‍ക്കൈ നേടിക്കൊടുക്കാന്‍ വേണ്ടി കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ സമ്പൂര്‍ണമായി തകര്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."