HOME
DETAILS

ദമ്പതികളെയും മകളെയും പെട്രോള്‍ ഒഴിച്ച് വധിക്കാന്‍ ശ്രമം

  
backup
September 12 2018 | 06:09 AM

%e0%b4%a6%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%a4%e0%b4%bf%e0%b4%95%e0%b4%b3%e0%b5%86%e0%b4%af%e0%b5%81%e0%b4%82-%e0%b4%ae%e0%b4%95%e0%b4%b3%e0%b5%86%e0%b4%af%e0%b5%81%e0%b4%82-%e0%b4%aa%e0%b5%86

നീലേശ്വരം: കാറില്‍ സഞ്ചരിക്കുകയായിരുന്ന ദമ്പതികളെയും മകളെയും തടഞ്ഞുനിര്‍ത്തി പെട്രോള്‍ ഒഴിച്ചു തീകൊളുത്തി കൊല്ലാന്‍ ശ്രമം. ഉദുമ കാപ്പില്‍ സ്വദേശി മുഹമ്മദ് കുഞ്ഞി, ഭാര്യ തൈക്കടപ്പുറത്തെ സീനത്ത്, പതിനേഴുകാരിയായ മകള്‍ എന്നിവരെയാണ് മുഹമ്മദിന്റെ സഹോദരന്‍ സാബിറിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ക്വട്ടേഷന്‍ സംഘം വധിക്കാന്‍ ശ്രമിച്ചത്. ഇന്നലെ വൈകിട്ട് മൂന്നോടെയാണ് സംഭവം.
മുഹമ്മദും ഭാര്യയും മകളും തൈക്കടപ്പുറത്തെ സഹോദരിയുടെ വീട്ടിലേക്കു കാറില്‍ പോകുമ്പോള്‍ കെ.എല്‍ 60 എം 2114 സ്വിഫ്റ്റ് കാറില്‍ വന്ന സാബിറും മറ്റു മൂന്നുപേരും ഇവരുടെ കാറിന്റെ പിറകില്‍ ഇടിച്ചു നിര്‍ത്തുകയും മൂവരെയും കാറില്‍നിന്നു വലിച്ചിറക്കി പെട്രോള്‍ ഒഴിച്ച് തീകൊളുത്താന്‍ ശ്രമിക്കുകയുമായിരുന്നുവത്രെ. നിലവിളികേട്ട് നാട്ടുകാര്‍ ഓടിയെത്തിയതോടെ അക്രമികള്‍ രക്ഷപ്പെട്ടു. സംഭവം അറിഞ്ഞ് ഉടന്‍ സ്ഥലത്തെത്തിയ നീലേശ്വരം എസ്.ഐ ശ്രീദാസനും സംഘവും സാബിറിനെ അറസ്റ്റ് ചെയ്തു. മറ്റുള്ളവര്‍ രക്ഷപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പത്തനംതിട്ട പോക്‌സോ കേസ്: രജിസ്റ്റര്‍ ചെയ്തത് 29 എഫ്.ഐ.ആര്‍ 

Kerala
  •  4 days ago
No Image

ആഡംബരക്കൊട്ടാരങ്ങളില്‍ നിന്ന് തെരുവിലേക്ക്; നിനക്കാതെയെത്തിയ കാട്ടുതീയില്‍ അഭയാര്‍ഥികളായത് ആയിരങ്ങള്‍  

International
  •  4 days ago
No Image

ഒന്നര വർഷം എ.ഐ കാമറകളില്‍ കുടുങ്ങിയത്  86.78 ലക്ഷം  - നിയമലംഘനങ്ങള്‍- 565 കോടി  പിഴ

Kerala
  •  4 days ago
No Image

ചാമ്പ്യൻസ് ട്രോഫി കീഴടക്കാൻ കങ്കാരുപ്പട വരുന്നു; ടൂർണമെന്റിനുള്ള ഓസ്ട്രേലിയൻ ടീമിനെ പ്രഖ്യാപിച്ചു

Cricket
  •  4 days ago
No Image

ഹജ്ജ്‌ : രാജ്യത്ത് 17,207 തീർഥാടകർ യാത്ര റദ്ദാക്കി; കേരളത്തിൽ 1324 പേർ 

Kerala
  •  4 days ago
No Image

വയനാട് പുല്‍പ്പള്ളിയില്‍ വീണ്ടും കടുവ ആക്രമണം 

Kerala
  •  4 days ago
No Image

വാളയാർ കേസ്: നുണപരിശോധന നടത്താത്ത സി.ബി.ഐ നടപടിക്കെതിരേ മാതാവ്

Kerala
  •  4 days ago
No Image

അയർലാൻഡിനെതിരെ അടിച്ചുകൂട്ടിയതിന് കയ്യും കണക്കുമില്ല; ചരിത്രം തിരുത്തിക്കുറിച്ച് ഇന്ത്യൻ പെൺപുലികൾ

Cricket
  •  4 days ago
No Image

കോഴിക്കോട് പെരുമണ്ണയില്‍ വന്‍ തീപിടിത്തം

Kerala
  •  4 days ago
No Image

പീച്ചി ഡാമില്‍ വീണ വിദ്യാര്‍ഥിനികളില്‍ ഒരാള്‍ മരിച്ചു; മൂന്നു പേരുടെ നില ഗുരുതരം

Kerala
  •  4 days ago