HOME
DETAILS

ജമ്മു കശ്മീര്‍ ക്രിക്കറ്റ് അസോസിയേഷന്‍ അഴിമതി: മുന്‍ മുഖ്യമന്ത്രി ഫറൂഖ് അബ്ദുല്ലയെ എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്തു

  
backup
October 19, 2020 | 9:56 AM

national-farooq-abdullah-questioning-inirregularities-in-the-jammu-and-kashmir-cricket-association-by-ed

ന്യൂഡല്‍ഹി: ജമ്മു കശ്മീര്‍ ക്രിക്കറ്റ് അസോസിയേഷന്‍ സാമ്പത്തിക തട്ടിപ്പ് കേസില്‍ മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ലയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യംചെയ്തു. ജമ്മുകശ്മീര്‍ ക്രിക്കറ്റ് അസോസിയേഷന്റെ ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് ഫാറൂഖ് അബ്ദുല്ലയെ വീണ്ടും ചോദ്യം ചെയ്യുന്നത്. ബാങ്ക് രേഖകളെ അടിസ്ഥാനമാക്കിയാണ് ചോദ്യം ചെയ്യല്‍ നടക്കുന്നതെന്ന് ഇ.ഡി വൃത്തങ്ങള്‍ അറിയിച്ചു.

ജമ്മു കശ്മീര്‍ ക്രിക്കറ്റ് അസോസിയേഷന്‍ ചെയര്‍മാനായിരുന്ന ഫാറൂഖ് അബ്ദുല്ല 43 കോടി രൂപ ദുരുപയോഗം ചെയ്തുവെന്നാണ് ആരോപണം. കേസില്‍ 2019ലും അദ്ദേഹത്തെ ഇ.ഡി ചോദ്യം ചെയ്തിരുന്നു.

അടിസ്ഥാനസൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന് ജമ്മു കശ്മീര്‍ ക്രിക്കറ്റ് അസോസിയേഷന് 2002 മുതല്‍ 2011 വരെ ബി.സി.സി.ഐ 113 കോടി രൂപ ഗ്രാന്റായി നല്‍കിയിരുന്നു. ഇതില്‍ 43.69 കോടി രൂപ ദുരുപയോഗം ചെയ്തുവെന്ന കേസിലാണ് അന്വേഷണം നടക്കുന്നത്.

2015 ല്‍ ജമ്മു കശ്മീര്‍ ഹൈക്കോടതി സി.ബി.ഐക്ക് കേസ് കൈമാറുകയും 2018 ല്‍ ഫാറൂഖ് അബ്ദുല്ലയുടെയും മറ്റു മൂന്ന് ആളുകളുടെയും പേരില്‍ സി.ബി.ഐ. കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തിരുന്നു. ക്രിക്കറ്റ് അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് ഫാറൂഖ് അബ്ദുല്ല, മുന്‍ ജനറല്‍ സെക്രട്ടറി എം.ഡി. സലിം ഖാന്‍, ട്രഷറര്‍ അഹ്‌സന്‍ അഹമ്മദ് മിര്‍സ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ബഷീര്‍ അഹമ്മദ് മിസഖര്‍ എന്നിവര്‍ക്കെതിരെയായിരുന്നു സി.ബി.ഐ കേസ്. ഇതിന്റെ ഭാഗമായുള്ള കള്ളപ്പണം വെളുപ്പിക്കല്‍ കേസാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഛത്തിസ്ഗഡില്‍ ക്രിസ്ത്യന്‍ വിരുദ്ധ നീക്കങ്ങള്‍ ശക്തം: ബഹിഷ്‌കരണ ബോര്‍ഡുകളെ അംഗീകരിച്ച കോടതി നടപടിയില്‍ പ്രതിഷേധം

National
  •  11 hours ago
No Image

നെടുമ്പാശേരി വിമാനത്താവളത്തില്‍ വിമാനമിറങ്ങിയ യുവാവില്‍ നിന്ന് പിടിച്ചെടുത്തത് 6.5 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ്

Kerala
  •  11 hours ago
No Image

മലപ്പുറം സ്വദേശിയായ യുവാവ് ഉമ്മുല്‍ ഖുവൈനില്‍ ഹൃദയാഘാതം മൂലം നിര്യാതനായി

uae
  •  11 hours ago
No Image

വിവാദ മതംമാറ്റ നിയമം: യു.പി പൊലിസിന് കനത്ത തിരിച്ചടി; വ്യാജ കേസില്‍ക്കുടുക്കിയ യുവാവിന് നഷ്ടപരിഹാരം നല്‍കണം, കേസ് റദ്ദാക്കി മോചിപ്പിക്കാന്‍ ഹൈക്കോടതി ഉത്തരവ്

National
  •  11 hours ago
No Image

എസ്.ഐ.ആർ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക; വോട്ടർമാർ ചെയ്യേണ്ടത് ഇതെല്ലാം

Kerala
  •  11 hours ago
No Image

എസ്.ഐ.ആർ; വോട്ടറെത്തേടി വീട്ടിലെത്തും; സംസ്ഥാനത്ത് എന്യുമറേഷൻ ഫോമുകളുടെ വിതരണം ഇന്നാരംഭിക്കും

Kerala
  •  12 hours ago
No Image

53 കേസുകളിൽ പ്രതിയായ വിയ്യൂർ സെൻട്രൽ ജയിലിലെ തടവുകാരൻ രക്ഷപ്പെട്ടു; തൃശൂരിൽ വ്യാപകമായ തിരച്ചിൽ

crime
  •  12 hours ago
No Image

സൗദിയില്‍ മലയാളി യുവാവ് ഉറക്കത്തിനിടെ ഹൃദയാഘാതംമൂലം മരിച്ചു

Saudi-arabia
  •  12 hours ago
No Image

ചികിത്സാ പിഴവ്: 9 വയസ്സുകാരിയുടെ കൈമുറിച്ചുമാറ്റിയ സംഭവം, നഷ്ടപരിഹാരം ആവശ്യപ്പെട്ട് ആരോഗ്യമന്ത്രിക്ക് പരാതി

Kerala
  •  12 hours ago
No Image

ഫലസ്തീൻ തടവുകാരനെ പീഡിപ്പിച്ച വീഡിയോ ചോർന്നു; ഇസ്റാഈൽ സൈന്യത്തിൻ്റെ മുൻ ഉന്നത അഭിഭാഷക അറസ്റ്റിൽ

International
  •  13 hours ago