മോറിസ് കോയിന് നിക്ഷേപ തട്ടിപ്പ്: കമ്പനി മേധാവി ഒളിവില്‍ തന്നെ, കാര്‍ കസ്റ്റഡിയിലെടുത്തു
പൂക്കോട്ടുംപാടം (മലപ്പുറം): മോറിസ് കോയിന്-ക്രിപ്റ്റോ കറന്‍സിയുടെ പേരില്‍ അനധികൃതമായി നിക്ഷേപം സമാഹരിച്ച കേസില്‍ ലോണ്‍ റിച്ച് ഗ്ലോബല്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി മേധാവി നിഷാദ് കിളിയടുക്കലിന്റെ വീട്ടില്‍ റെയ്ഡ്.
പൂക്കോട്ടുംപാടം പൊലിസിന്റെ നേതൃത്വത്തിലുള്ള സംഘം നിഷാദിന്റെ ഉടമസ്ഥതയിലുള്ള കാര്‍ കസ്റ്റഡിയില്‍ എടുത്തു.
നിഷാദിന്റെ ഉടമസ്ഥതയിലുള്ള സ്വത്തുക്കള്‍ കണ്ടെടുക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് പൊലിസ് പറഞ്ഞു. ഇയാള്‍ ഒളിവിലാണ്.
നേരത്തെ നിഷാദിന്റെ ഉടമസ്ഥതയിലുള്ള രണ്ട് സ്ഥാപനങ്ങള്‍ക്കും രജിസ്ട്രേഷന് ഇല്ലെന്ന് പോലിസ് കണ്ടെത്തിയിരുന്നു. ആളുകളില്‍ നിന്ന് നിക്ഷേപം സ്വീകരിക്കുന്നതിന് റിസര്‍വ് ബാങ്ക് അനുമതി ആവശ്യമാണ്. ഇദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ഒരുവര്‍ഷത്തിനിടെ 1,300 കോടി രൂപയുടെ നിക്ഷേപം എത്തിയെന്നും പൊലിസ് പറഞ്ഞിരുന്നു. മോറിന്സ് കോയിന് ക്രിപ്റ്റോ കറന്‍സിയുടെ പേരില്‍ വന്‍തട്ടിപ്പ് നടത്തുന്നതായി സുപ്രഭാതം തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്തുവരികയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."