HOME
DETAILS
MAL
ഖത്തറില്‍ ശുചീകരണ തൊഴിലാളികള്‍ക്ക് ആശ്വാസമായി ട്രോളികള്‍
backup
May 13 2017 | 03:05 AM
ദോഹ: കൊടും ചൂടില്‍ ശുചീകരണതൊഴിലാളികള്‍ക്ക് ആശ്വാസമേകുന്ന നടപടിയുമായി ഖത്തര്‍ മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം. ചവറുകള്‍ ശേഖരിക്കാനുപയോഗിക്കുന്ന ട്രോളികളില്‍ തൊഴിലാളികള്‍ക്ക് തണല്‍ ലഭിക്കുന്ന രീതിയില്‍ മേല്‍ക്കൂര ഒരുക്കിയാണ് അധികൃതര്‍ തൊഴിലാളി ക്ഷേമത്തിലുള്ള പ്രതിബദ്ധത വ്യക്തമാക്കിയത്.
കൊടും ചൂടില്‍ നിന്ന് തൊഴിലാളികളെ സംരക്ഷിക്കുന്നതിന് കൂളിങ് ഹെല്‍മെറ്റ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഒരുക്കുന്നതിനും ഖത്തര്‍ മുന്‍കൈയെടുത്തു വരികയാണ്.
തൊഴിലാളികളെ കൊണ്ടുപോകുന്ന വാഹനങ്ങള്‍ എയര്‍ കണ്ടീഷന്‍ ചെയ്തവയായിരിക്കണമെന്ന് 2015ല്‍ സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."