സ്വകാര്യ വ്യക്തിയുടെ കോടികള്‍ വിലമതിക്കുന്ന 44 സെന്റ് ഭൂമി പിടിച്ചെടുത്തു
കാക്കനാട്: ഇന്‍ഫൊപാര്‍ക്ക് റോഡില്‍ ഐ.എം.ജിക്ക് സമീപം സ്വകാര്യ വ്യക്തി കൈവശപ്പെടുത്തിയ സ്ഥലം കലക്ടര്‍ നേരിട്ടെത്തി പിടിച്ചെടുത്തു. കാക്കനാട് വില്ലേജ് ഓഫിസറുടെ നേതൃത്വത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം കലക്ടര്‍ മുഹമ്മദ് വൈ. സഫിറുല്ല സാന്നിധ്യത്തിലാണ് ഭൂമി പിടിച്ചെടുത്തത്.
സി.പി.ഡബ്ലി.ഡി ക്വാര്‍ട്ടേഴ്സിന് എതിര്‍വശം റോഡിരികില്‍ ഇടപ്പള്ളി മാമംഗലം സ്വദേശി ആറുപത് വര്‍ഷത്തിലേറെയായി കൈവശം വെച്ചിരുന്ന 44 സെന്റാണ് റെവന്യു വകുപ്പ് അധികൃതര്‍ ബോര്‍ഡ് സ്ഥാപിച്ച് അധീനതയിലാക്കിയത്. സെന്റിന് മുപ്പത് ലക്ഷം മാര്‍ക്കറ്റ് വിലയുള്ള ഭൂമിക്ക് 12 കോടിയില്‍പ്പരം വിലമതിക്കുമെന്ന് വില്ലേജ് ഓഫിസര്‍ പി.പി.ഉദയകുമാര്‍ പറഞ്ഞു. സ്വകാര്യ വ്യക്തിയുടെ 60 സെന്റ് സ്ഥലത്തോട് ചേര്‍ന്ന് കിടന്നിരുന്ന പുറമ്പോക്ക് കൈവശപ്പെടുത്തിയിരുന്നത്.
സ്വന്തം സ്ഥലത്തേക്കുള്ള വഴിക്ക് വേണ്ടിയാണ് പുറമ്പോക്കില്‍ അവകാശ മുന്നയിച്ച് വില്ലേജ് അധികൃതരെ സ്വകാര്യ വ്യക്തി സമീപിച്ചത്. എന്നാല്‍ സ്വന്തമായി ഭൂമിയുള്ള സ്വകാര്യ വ്യക്തിക്ക് സര്‍ക്കാര്‍ പട്ടയം നല്‍കിയില്ല. ഇതെത്തുടര്‍ന്ന് നടത്തിയ സര്‍വെ നടപടിയിലൂടെയാണ് പുറമ്പോക്ക് കണ്ടെത്തിയത്. വര്‍ഷങ്ങളായി കൃഷി ഭൂമിയാണെന്ന വ്യാജേനെയാണ് പുറമ്പോക്ക് സ്ഥലം കൈവശപ്പെടുത്തിയിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."