പനിച്ചൂട്; ജില്ലാ ആശുപത്രിയില്‍ വന്‍ തിരക്ക്
മാനന്തവാടി: മഴക്കാല രോഗങ്ങളുടെ ഭാഗമായി പനിയും ചുമയും ബാധിച്ച് ചികിത്സ തേടിയെത്തിയ രോഗികളുടെ വന്‍നിരയാണ് തിങ്കളാഴ്ച ജില്ലാ ആശുപത്രിക്ക് മുന്നില്‍ കാണപ്പെട്ടത്. രാവിലെ മുതല്‍ ഒ.പി ടിക്കറ്റ് എടുക്കാന്‍ വലിയ തിരക്കായിരുന്നു. ആ തിരക്ക് ഉച്ചക്ക് ഒരു മണി വരെ തുടര്‍ന്നു.
മെഡിസിന് വിഭാഗത്തിലായിരുന്നു വലിയ തോതിലുള്ള തിരക്ക് അനുഭവപ്പെട്ടത്. ഈ വിഭാഗത്തില്‍ നാല് ഡോക്ടര്‍മാരുടെ തസ്തികയാണ് ഇവിടെയുള്ളത്.
മൂന്നു പേര് നിലവിലുണ്ട്. ഇവര്‍ ഒരേ സമയം ഒ.പിയില്‍ ഇരിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്. ഇത് കിടത്തി ചികിത്സാ രോഗികളെയാണ് വിഷമത്തിലാക്കുക. തിങ്കളാഴ്ച രണ്ടായിരത്തോളം പേരാണ് ഒ.പിയില്‍ ചികിത്സ തേടിയത്. അവധി ദിനമായ ഞായറാഴ്ചയും നല്ല തിരക്കാണ് ഉണ്ടായത്.
രണ്ട് സര്ജന്മാരും ഒരു അസി.സര്‍ജനും പുതുതായി ചാര്ജെടുത്തിട്ടുണ്ടെങ്കിലും മെഡിസിന് വിഭാഗത്തില്‍ പുതിയ നിയമനം നടക്കാത്തതിനാല്‍ രോഗികള്‍ക്ക് കാര്യമായ ആശ്വാസം ലഭിച്ചിട്ടില്ല. ആവശ്യത്തിന് മരുന്നും ഡോക്ടര്‍മാരുടെ സേവനവും ഉറപ്പുവരുത്തിയാലേ സാധാരണക്കാര്‍ക്ക് മതിയായ ചികിത്സ ലഭിക്കൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."