തദ്ദേശ തെരഞ്ഞെടുപ്പ് ഡിസംബര്‍ ആദ്യവാരത്തില്‍? രണ്ടുഘട്ടമായി നടത്താനും ആലോചന
തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ സ്വയംഭര സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ഡിസംബര്‍ ആദ്യ വാരത്തിലുണ്ടായേക്കും. രണ്ടു ഘട്ടമായി നടത്തുന്നതിനെപ്പറ്റിയും ആലോചിക്കുന്നുണ്ട്. ഡിസംബര്‍ 11ന് പുതിയ ഭരണസമിതി നിലവില്‍ വരണമെന്ന നിലയിലാണ് തെരഞ്ഞെടുപ്പുണ്ടാവുക.
ഏഴു ജില്ലകളില്‍ വീതം രണ്ടു ഘട്ടങ്ങളിലായി വോട്ടെടുപ്പ് നടത്തുന്ന രീതിയിലാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ പരിഗണനയില്‍ ഉള്ളത്. കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് ഇത്.
അതേസമയം, തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ സജീവമായി പുരോഗമിക്കുകയാണ്. സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് ഇതിനകം പൂര്‍ത്തിയാക്കിട്ടുണ്ട്. പ്രസിഡന്റ് സ്ഥാനത്തേക്കുള്ള സംവരണം നിശ്ചയിക്കല്‍ ബാക്കിയുണ്ട്.
പുതിയ വോട്ടര്‍ പട്ടികയുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ ബൂത്ത് അനുവദിക്കുന്നത് അടക്കമുള്ള കാര്യങ്ങളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ഉടന്‍ തീരുമാനമെടുക്കും. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് അടക്കം കമ്മീഷന് പ്രത്യേക മാര്‍ഗനിര്‍ദേശം പുറപ്പെടുവിക്കും. വീടുകയറിയുള്ള വോട്ടു ചോദിക്കലിനും നിയന്ത്രണം ഉണ്ടാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."