വെള്ളാവൂര്‍ വാര്‍ഷിക പദ്ധതിയില്‍ കൃഷിക്കും മാലിന്യ സംസ്കരണത്തിനും മുന്‍ഗണന
തലയോലപ്പറമ്പ്: 2017-18 വാര്‍ഷിക പദ്ധതിയില്‍ കൃഷിയ്ക്കും മാലിന്യ സംസ്ക്കരണത്തിനും മുന്‍തൂക്കം നല്കാന് വെള്ളൂര്‍ ഗ്രാമപഞ്ചായത്ത് വികസന സെമിനാര്‍ തീരുമാനിച്ചു.
ആരോഗ്യം, വിവിധ റോഡുകളുടെ വികസനം, സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നമനം, വെള്ളൂര്‍ കവലയുടെ വികസനം, മിനി സിവില്സ്റ്റേഷന് കം ഷോപ്പിങ് കോപ്ലക്സ്, ശവക്കോട്ടപാലം, ആയുര്‍വേദ ആശുപത്രി കെട്ടിട നിര്‍മാണം എന്നീ മേഖലകളെ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള പ്രൊജക്ടുകളാണ് വാര്‍ഷിക പദ്ധതിയില്‍ വകയിരുത്തിയിട്ടുള്ളത്.
കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അന്നമ്മാ രാജു വികസന സെമിനാര്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലൈലാ ജമാല്‍ അധ്യക്ഷയായി. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് അംഗം കലാ മങ്ങാട്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എം സുധര്‍മ്മന്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ മോഹനന്, ബ്ലോക്ക് പഞ്ചായത്ത് അംഗം സരോജിനി തങ്കപ്പന്, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ ടി.ബി മോഹനന്, ജോമോള്‍ കെ.ജോണ്‍, ലൂക്ക് മാത്യു എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."