HOME
DETAILS

അമേത്തിയില്‍ രാഹുലിന്റെ പരാജയം: കാരണം കണ്ടെത്താന്‍ രണ്ടംഗ സമിതി

  
backup
May 31, 2019 | 6:22 PM

%e0%b4%85%e0%b4%ae%e0%b5%87%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b0%e0%b4%be%e0%b4%b9%e0%b5%81%e0%b4%b2%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1-3

 


ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്ത് രാഹുല്‍ ഗാന്ധി തുടരണമെന്ന ആവശ്യം ശക്തമായിരിക്കെ, അമേത്തിയില്‍ അദ്ദേഹത്തിനുണ്ടായ തോല്‍വിയുടെ കാരണം കണ്ടെത്താന്‍ രണ്ടംഗ സമിതിയെ കോണ്‍ഗ്രസ് നേതൃത്വം നിയോഗിച്ചു.
കോണ്‍ഗ്രസ് സെക്രട്ടറിമാരായ സുബൈര്‍ ഖാന്‍, കെ.എല്‍ ശര്‍മ എന്നിവരാണ് സമിതി അംഗങ്ങള്‍.
റായ്ബറേലിയില്‍ സോണിയാഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നല്‍കിയ ആളാണ് കെ.എല്‍ ശര്‍മ. അദ്ദേഹം അമേത്തിയിലും കാര്യമായ പ്രവര്‍ത്തനം നടത്തിയിരുന്നു.


കഴിഞ്ഞ ദിവസം തന്നെ ഇരുവരും അമേത്തിയില്‍ എത്തി. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഭാരവാഹികളുമായി ഇരുവരും ചര്‍ച്ച നടത്തിയിട്ടുണ്ട്.
അമേത്തി ലോക്‌സഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന അഞ്ച് നിയമസഭാ മണ്ഡലത്തിലെയും പാര്‍ട്ടി നേതാക്കളുമായി ചര്‍ച്ച നടത്തിയശേഷം മൂന്നുദിവസങ്ങള്‍ക്കുള്ളില്‍ റിപ്പോര്‍ട്ട് കോണ്‍ഗ്രസ് നേതൃത്വത്തിന് സമര്‍പ്പിക്കുമെന്നാണ് വിവരം.
രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് അമേത്തി ജില്ലാ കമ്മിറ്റി അധ്യക്ഷന്‍ യോഗേന്ദ്ര മിശ്ര രാജിവയ്ക്കാന്‍ തീരുമാനിച്ചിരുന്നു.
അതേസമയം അമേത്തിയില്‍ പാര്‍ട്ടി പ്രവര്‍ത്തകരുമായി ചര്‍ച്ച നടത്തിയ സമിതി അംഗങ്ങള്‍ തെളിവെടുപ്പിന്റെ കാര്യങ്ങള്‍ സംബന്ധിച്ച് ഒന്നും പ്രതികരിക്കാന്‍ തയാറായില്ല.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒന്നില്‍ കൂടുതല്‍ വോട്ടര്‍ ഐഡി കേസ്: നടന്‍ പ്രകാശ് രാജിനെതിരെ ജാമ്യമില്ലാ വാറണ്ട്; സമന്‍സുകള്‍ അവഗണിച്ചതിന് ബെംഗളൂരു കോടതിയുടെ നടപടി

National
  •  a month ago
No Image

കൊല്ലത്ത് അമിത വേ​ഗതയിലെത്തിയ ടിപ്പർ ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി അപകടം; മൂന്ന് മരണം; നിരവധി പേർക്ക് പരുക്ക്

Kerala
  •  a month ago
No Image

കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ ട്രാഫിക് നിയമങ്ങള്‍ കാറ്റില്‍പ്പറത്തി പാഞ്ഞ് ടാക്‌സി ഡ്രൈവര്‍; ചൈനയില്‍ വാങ് തോയ്ക്ക് കൈയടി

International
  •  a month ago
No Image

മലപ്പുറം സ്വദേശി ജിദ്ദയിൽ ഹൃദയാഘാതം മൂലം അന്തരിച്ചു

Saudi-arabia
  •  a month ago
No Image

യുഎഇയില്‍ ആശ്വാസമായി വാരാന്ത്യത്തില്‍ മഴയ്ക്കു സാധ്യത; താപനില കുറയും

uae
  •  a month ago
No Image

ക്ഷേമപെൻഷൻ അർഹരിലേക്ക് മാത്രം; മാനദണ്ഡങ്ങളിൽ മാറ്റം വരുത്താൻ സർക്കാർ

Kerala
  •  a month ago
No Image

പി.എം ശ്രീ കരാർ; പിൻവാങ്ങാനുള്ള അധികാരം കേന്ദ്രത്തിന് മാത്രം

Kerala
  •  a month ago
No Image

ഡെപ്യൂട്ടി സ്പീക്കറുടെ ശബ്ദവും ഇനി സഭയിലുയരും; ഷാനിമോളുടെ വാദത്തെ പിന്തുണച്ച് മുഖ്യമന്ത്രിയും സ്പീക്കറും

Kerala
  •  a month ago
No Image

നെല്ല് സംഭരണം: കർഷകർക്ക് മുൻ സർക്കാർ നൽകാനുള്ളത് 702 കോടി

Kerala
  •  a month ago
No Image

പ്ലസ് വൺ രണ്ടാം അലോട്ട്‌മെന്റ്; മലബാറിൽ അപേക്ഷകരിൽ പകുതിയോളം പുറത്ത്

Kerala
  •  a month ago