HOME
DETAILS

ജോസഫ് നല്‍കിയ കത്ത് ഭരണഘടനാ വിരുദ്ധം: ചാഴികാടന്‍

  
backup
May 31 2019 | 18:05 PM

%e0%b4%9c%e0%b5%8b%e0%b4%b8%e0%b4%ab%e0%b5%8d-%e0%b4%a8%e0%b4%b2%e0%b5%8d%e2%80%8d%e0%b4%95%e0%b4%bf%e0%b4%af-%e0%b4%95%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%ad%e0%b4%b0%e0%b4%a3%e0%b4%98


കോട്ടയം: കേരളാ കോണ്‍ഗ്രസ് (എം) ന്റെ ചെയര്‍മാന്‍ ഇന്‍ ചാര്‍ജ്, ആക്ടിങ് ചെയര്‍മാന്‍, ടെംബററി ചെയര്‍മാന്‍ എന്നീ മൂന്നു പദവികള്‍ ഒരേസമയം താന്‍ വഹിക്കുന്നതായി സ്വയംപ്രഖ്യാപിച്ചുകൊണ്ട് പി.ജെ ജോസഫ് ഇലക്ഷന്‍ കമ്മിഷന് നല്‍കിയ കത്ത് പാര്‍ട്ടി ഭരണഘടനയ്ക്ക് വിരുദ്ധവും സംഘടനാ ചട്ടങ്ങളുടെ ലംഘനവുമാണെന്ന് കേരളാ കോണ്‍ഗ്രസ് (എം) ഉന്നതാധികാരസമിതിയംഗവും നിയുക്ത എം.പിയുമായ തോമസ് ചാഴികാടന്‍.
ഈ മൂന്ന് പദവികളും കേരളാ കോണ്‍ഗ്രസ് (എം) ന്റെ ഭരണഘടനയില്‍ ഒരിടത്തും പരാമശിച്ചിട്ടില്ലാത്തതാണ്.
ചെയര്‍മാന്റെയും വര്‍ക്കിങ് ചെയര്‍മാന്റെയും ചുമതലകളും പ്രവര്‍ത്തനവും സംബന്ധിച്ച് പാര്‍ട്ടി ഭരണഘടന വളരെ സുവ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. പാര്‍ട്ടി ചെയര്‍മാന്‍ തീരുമാനങ്ങള്‍ എടുക്കേണ്ടത് വര്‍ക്കിങ് ചെയര്‍മാനുമായി കൂടിയാലോചിച്ചുവേണമെന്നും, ഏതെങ്കിലും സാഹചര്യത്തില്‍ ചെയര്‍മാന് മറ്റ് അസൗകര്യങ്ങള്‍ മൂലം ചുമതല നിര്‍വഹിക്കാന്‍ കഴിയാതെ വന്നാല്‍ വര്‍ക്കിങ് ചെയര്‍മാന് ചെയര്‍മാനുമാനുമായി കൂടിയാലോചിച്ച് ചുമതലകള്‍ നിര്‍വഹിക്കാം എന്നാണ് ഭരണഘടനയില്‍ പറയുന്നുണ്ട്. ഇതിനെയെല്ലാം അട്ടിമറിക്കുന്നതാണ് പി.ജെ ജോസഫിന്റെ കത്ത്.
ചെയര്‍മാന്റെ മാത്രം അധികാര പരിധിയില്‍ വരുന്ന നിയമനമാണ് ഓഫിസ് ചാര്‍ജ് ജന. സെക്രട്ടറി എന്നത്. ചെയര്‍മാന്‍ മരണപ്പെട്ട സാഹചര്യത്തില്‍ നിലവിലെ ഓഫിസ് ചാര്‍ജ് ജന. സെക്രട്ടറി എന്ന പദവിയും ഇല്ലാതായിരിക്കുകയാണെന്നും തോമസ് ചാഴികാടന്‍ പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആധാർ പുതുക്കിയില്ലേ ഇതുവരെ? എന്നാൽ സൗജന്യമായി ആധാർ പുതുക്കാനുള്ള വഴിയറിയാം

National
  •  6 hours ago
No Image

ഡിങ് ലിറനെ വീഴ്ത്തി ഗുകേഷ് ലോക ചാമ്പ്യന്‍

Others
  •  6 hours ago
No Image

മാധ്യമ പ്രവർത്തനം നിയന്ത്രിക്കുന്ന പുതിയ നിയമത്തിന് ഖത്തർ മന്ത്രിസഭയുടെ അം​ഗീകാരം

qatar
  •  6 hours ago
No Image

പനയമ്പാടം സ്ഥിരം അപകടം നടക്കുന്ന സ്ഥലം;  'ഇനി ഒരു ജീവന്‍ നഷ്ടപ്പെടാന്‍ പാടില്ല'; പ്രതിഷേധവുമായി നാട്ടുകാര്‍

Kerala
  •  7 hours ago
No Image

2034 ൽ സഊദി ആതിഥേയത്വം വഹിക്കുക ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പിന്; ക്രിസ്റ്റ്യാനോ റൊണാൾഡോ

Saudi-arabia
  •  7 hours ago
No Image

ഇ-വീസ താൽക്കാലികമായി നിർത്തിവച്ച് കുവൈത്ത്

Kuwait
  •  8 hours ago
No Image

അതിതീവ്ര മഴ മുന്നറിയിപ്പ്; പത്തനംതിട്ടയില്‍ മലയോര മേഖലയിലേക്കുള്ള രാത്രി യാത്ര നിരോധിച്ചു, ക്വാറികള്‍ക്ക് വിലക്ക്

Kerala
  •  8 hours ago
No Image

പാലക്കാട് തച്ചമ്പാറയില്‍ ലോറി മറിഞ്ഞ് നാല്‌ കുട്ടികള്‍ മരിച്ചു

Kerala
  •  8 hours ago
No Image

അബ്ദുറഹീമിന്റെ മോചനം നീളും, ഇന്ന് കോടതി കേസ് പരിഗണിച്ചില്ല

Saudi-arabia
  •  10 hours ago
No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ' കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

National
  •  10 hours ago