HOME
DETAILS

എസ്.എന്‍ ട്രസ്റ്റ് തെരഞ്ഞെടുപ്പ് 14ന്

  
backup
May 13 2017 | 04:05 AM

%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%8e%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%9f%e0%b5%8d%e0%b4%b0%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%a4%e0%b5%86%e0%b4%b0%e0%b4%9e%e0%b5%8d-2


കൊല്ലം: എസ്.എന്‍.ഡി.പി യോഗം തെരഞ്ഞെടുപ്പിന്റെ വീറും വാശിയും പുറത്തെടുത്ത് എസ്.എന്‍ ട്രസ്റ്റ് തെരഞ്ഞെടുപ്പിനായി വെള്ളാപ്പള്ളി വിഭാഗവും എസ്.എന്‍ ട്രസ്റ്റ് സംരക്ഷണസമിതിയും കച്ചമുറുക്കി രംഗത്ത്. 14ന് കൊല്ലം എസ്.എന്‍ കോളജിലാണ് കൊല്ലം റീജിയന്‍ തെരഞ്ഞെടുപ്പ്.
വീടുകള്‍ തോറും കയറിയിറങ്ങി ഇരുവിഭാഗവും ശക്താമയി പ്രവര്‍ത്തനത്തിലാണ്. എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പാനലിനെതിരേ ഡി പ്രഭ ചെയര്‍മാനും ഡി രാജ്കുമാര്‍ (ഉണ്ണി)ജനറല്‍ കണ്‍വീനറുമായുള്ള എസ്.എന്‍ ട്രസ്റ്റ് സംരക്ഷണ സമിതിയാണ് മത്സരരംഗത്ത്. പതിനായിരത്തോളം പേര്‍ക്ക് വോട്ടവകാശമുണ്ട്.
97 സ്ഥാനാര്‍ഥികള്‍ വീതമാണ് ഇരു പാനലുകളില്‍ നിന്നും ജനവിധി തേടുന്നത്. ഹൈക്കോടതിയുടെ നിരീക്ഷണത്തിലാണ് വോട്ടെടുപ്പ് നടക്കുന്നതിനാല്‍ ക്രമക്കേടുകള്‍ ഇല്ലാതാകുമെന്ന വിശ്വാസത്തിലാണ് സംരക്ഷണ സമിതി. പതിവിന് വിപരീതമായി എസ്.എന്‍ ട്രസ്റ്റ് നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡിനു പകരം ആധാര്‍ ഉള്‍പ്പെടെ, പൊതുതെരഞ്ഞെടുപ്പില്‍ ഉപയോഗിക്കുന്ന രേഖകളാണ് വോട്ടിങിന് ഉപയോഗിക്കുക.
കൂടാതെ ഇത്തവണ ഇരു വിഭാഗത്തിനും ചിഹ്നവും അനുവദിച്ചിട്ടുണ്ട്. കള്ളവോട്ടു നടന്നില്ലെങ്കില്‍ വിജയിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് തങ്ങളെന്ന് ഡി പ്രഭയും ഡി രാജ്കുമാറും(ഉണ്ണി)വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കൊല്ലം കൂടാതെ വര്‍ക്കല, തിരുവനന്തപുരം റീജിയനുകളിലാണ് 14ന് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇവിടെയും എസ്.എന്‍ ട്രസ്റ്റ് സംരക്ഷണ സമിതിയാണ് ഔദ്യോഗിക വിഭാഗത്തിനെതിരേ രംഗത്തുള്ളത്. മറ്റുള്ളിടത്ത് തെരഞ്ഞെടുപ്പ് ഒഴിവാക്കി ധാരണയില്‍ അംഗത്വം വീതിക്കുകയായിരുന്നു.
 ട്രസ്റ്റിന്റെ നിയമാവലി അനുസരിച്ച് ഒന്‍പത് മേഖലകളില്‍ നിന്നാണ് ട്രസ്റ്റികളെ തെരഞ്ഞെടുക്കുന്നത്. 1316 ട്രസ്റ്റ് ബോര്‍ഡംഗങ്ങളാണുള്ളത്. നൂറു രൂപ സംഭാവനയാണ് സാധാരണക്കാര്‍ക്കുള്ളത്. നൂറുമുതല്‍ 5000രൂപയില്‍ താഴെ സംഭാവന നല്‍കുന്നവരില്‍ നിന്നും 25000 രൂപയുടെ ഓരോ യൂനിറ്റിനും ഓരോ അംഗമെന്ന ക്രമത്തില്‍ പത്തു റീജിയനകളിലും ഒരേസമയം തെരഞ്ഞെടുപ്പ് നടത്തിയാണ് ട്രസ്റ്റികളെ തെരഞ്ഞെടുക്കുക.
ഇത്തരത്തില്‍ 624  അംഗങ്ങള്‍ ട്രസ്റ്റികളാണ്. പത്തു റീജിയനുകളില്‍ നിന്നുംഒരു ലക്ഷംവോട്ടര്‍മാരുണ്ട്. എന്നാല്‍ 25000 രൂപയ്ക്ക് ഒരംഗമെന്ന  ക്രമത്തിനു പകരം ഒരു ലക്ഷം രൂപയ്ക്ക് ഒരംഗമെന്ന ക്രമത്തിലേക്ക്  നിയമ ഭേദഗതി നടത്താന്‍ വെള്ളാപ്പള്ളി കോടതിയില്‍  അപേക്ഷ നല്‍കിയിട്ടുണ്ട്.
ഇങ്ങനെ വന്നാല്‍ ഈ മേഖലയില്‍ നിന്നുള്ള അംഗസംഖ്യ 140 ആയി മാറും. 650പേരെ നിലവില്‍ ബിനാമി പേരുകളില്‍ അംഗങ്ങളാക്കിയിട്ടുണ്ടെന്നും ഇവര്‍ ട്രസ്റ്റില്‍ ആജീവനാന്ത അംഗമാകുകവഴി ജനാധിപത്യം അട്ടിമറിക്കാനാണ് ശ്രമമെന്നും സംരക്ഷണസമിതി നേതാക്കള്‍ പറഞ്ഞു. 14ന് രാവിലെ 8 മുതല്‍ വൈകിട്ട് നാലുവരെയാണ് തെരഞ്ഞെടുപ്പ്.
വോട്ടെണ്ണല്‍ അതിനുശേഷം നടക്കും. അംഗത്വം നില നിര്‍ത്താനും പിടിച്ചെടുക്കാനും ഇരുവിഭാഗവും ബലാബലത്തിനു തയാറെടുത്തതോടെ എസ്.എന്‍.ഡി.പി യോഗത്തിന്റെ ആസ്ഥാനമായ കൊല്ലത്തെ മത്സരം തീപാറുമെന്നുറപ്പായി. വെള്ളാപ്പള്ളി ബി.ജെ.ഡി.എസ് രൂപീകരിച്ചതിനുശേഷമുള്ള ട്രസ്റ്റ് തെരഞ്ഞെടുപ്പാണിത്.
അംഗങ്ങളില്‍ വലിയൊരു വിഭാഗം ഇടതു അനുകൂല സ്വഭാവമുള്ളവരായതിനാല്‍ ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ ഇടതു സ്വാധീനവും പ്രകടമാകും. കൊല്ലം റീജിയണില്‍ സംരക്ഷണസമിതി വിജയിച്ചാല്‍ അതു വരാനിരിക്കുന്ന എസ്.എന്‍.ഡി.പി യോഗം തെരഞ്ഞെടുപ്പില്‍ വെള്ളാപ്പള്ളി വിരുദ്ധര്‍ക്കുള്ള ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കാനും ഇടവരുത്തും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്എഫ്‌ഐഒ അന്വേഷണം നാടകം; പിവി അന്‍വര്‍ എംഎല്‍എ

Kerala
  •  2 months ago
No Image

സഊദിയിലെ ട്രാഫിക് പിഴ ഇളവ് അവസാനിക്കാൻ ഇനി അ‍ഞ്ചു ദിവസം ബാക്കി

Saudi-arabia
  •  2 months ago
No Image

'പറയാത്ത വ്യാഖ്യാനങ്ങള്‍ നല്‍കരുത്,തനിക്കൊന്നും മറയ്ക്കാനില്ല': ഗവര്‍ണര്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി

Kerala
  •  2 months ago
No Image

മദ്രസകള്‍ അടച്ചുപൂട്ടാനുള്ള നിര്‍ദേശം മൗലികാവകാശ ലംഘനമെന്ന് രമേശ് ചെന്നിത്തല

Kerala
  •  2 months ago
No Image

ഉലുവ ആരോ​ഗ്യത്തിന് ഹാനികരം; ഗർഭിണികൾക്ക് മുന്നറിയിപ്പുമായി സഊദി അധികൃതർ

Saudi-arabia
  •  2 months ago
No Image

ബാലാവകാശ കമ്മീഷന്റെ നിര്‍ദേശം ദുരുദ്ദേശപരം: എസ്.കെ.എസ്.എസ്.എഫ്

Kerala
  •  2 months ago
No Image

മദ്രസകള്‍ക്കെതിരായ ബാലാവകാശ കമ്മീഷന്റെ നീക്കം പ്രതിഷേധാര്‍ഹം- സമസ്ത 

latest
  •  2 months ago
No Image

'മൊഴി എടുത്തതില്‍ വലിയ പ്രതീക്ഷയില്ല, കേന്ദ്ര സര്‍ക്കാര്‍ നീക്കം വീണയെ സഹായിക്കാന്‍'; മാത്യു കുഴല്‍നാടന്‍ 

Kerala
  •  2 months ago
No Image

ട്രെയിനില്‍ ദമ്പതികളെ ബോധം കെടുത്തി കവര്‍ച്ച

crime
  •  2 months ago
No Image

പുതുക്കാട് മണലിപ്പുഴയില്‍ നിന്ന് തലയില്ലാത്ത നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  2 months ago