ഏകസിവില്‍കോഡ്: കേന്ദ്രത്തിനും നിയമകമ്മീഷനും നോട്ടീസ്
ന്യൂഡല്‍ഹി: ഏകസിവില്‍ കോഡ് നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാറിന് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹരജിയില്‍ കേന്ദ്രസര്‍ക്കാറിനും നിയമ കമ്മിഷനും ഡല്‍ഹി ഹൈക്കോടതി നോട്ടിസയച്ചു.
ബി.ജെ.പി നേതാവ് അശ്വനി ഉപാധ്യയാണ് ഹരജി സമര്‍പ്പിച്ചത്. ഭരണഘടന അനുഛേദം 14, 15, 44 എന്നിവയുടെ അടിസ്ഥാനത്തില്‍ രാജ്യത്ത് ഏക സിവില്‍കോഡ് നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാറിന് നിര്‍ദേശം നല്‍കണമെന്നാണ് ഹരജിയിലെ ആവശ്യം.ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് രാജേന്ദ്ര മേനോന്‍ അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്. ഭരണഘടനയുടെ 44ാം വകുപ്പിന്റെ അടിസ്ഥാനത്തില്‍ ഏകസിവില്‍കോഡ് തയ്യാറാക്കനായി ജ്യുഡീഷ്വല്‍ കമ്മിഷനെയോ ഉന്നാധാതികാര സമിതിയേയോ നിയമിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്ന് ഹരജിയില്‍ ആവശ്യപ്പെടുന്നു.ജനസംഖ്യാ നിയന്ത്രണം ആവശ്യപ്പെട്ട് അശ്വനി ഉപാധ്യായ നല്‍കിയ മറ്റൊരു ഹരജി ഇപ്പോള്‍ ഹൈക്കോടതി പരിഗണനയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."