അതിരപ്പിള്ളിയിലെത്തിയ വിനോദ സഞ്ചാരികളെ റോസാപ്പൂക്കളുമായി വരവേറ്റ് നാട്ടുകാര്‍
ചാലക്കുടി: അതിരപ്പിള്ളിയിലെത്തിയ വിദേശ വിനോദ സഞ്ചാരികള്‍ക്ക് നേരെ റോസാപൂക്കളും ആശംസാകാര്‍ഡുകളുമായി നാട്ടുകാര്‍ എത്തിയപ്പോള്‍ വിദേശികള്‍ ആദ്യമൊന്ന് അമ്പരന്നു.
പൂക്കളും കാര്‍ഡും വാങ്ങിയെങ്കിലും വിദേശികളുടെ അമ്പരപ്പ് വിട്ടുമാറിയിരുന്നില്ല. എന്നാല്‍ ഇത് ടൂറിസം വകുപ്പിന്റെ വെല്‍ക്കം കാംപ്യയിന്റെ ഭാഗമാണെന്ന് മനസിലാക്കിയതോടെ അമ്പരപ്പ് സൗഹൃദത്തിന് വഴിമാറി.
പ്രളയം സംബന്ധിച്ച വിവരങ്ങളെല്ലാം ഇവര്‍ ടൂറിസം വകുപ്പ് ഉദ്യോഗസ്ഥരില്‍ നിന്ന് പോദിച്ചറിഞ്ഞു.പ്രളയത്തിന് ശേഷം വീണ്ടും സജീവമാകുന്ന അതിരപ്പിള്ളി വിനോദ സഞ്ചാര മേഖലയില്‍ അതിഥികളായെത്തുന്ന സഞ്ചാരികളെ സ്വീകരിക്കാനായി ടൂറിസം വകുപ്പ് സംഘടിപ്പിച്ച വെല്‍ക്കം ടു അതിരപ്പിള്ളി ക്യാംപയിന്റെ ഭാഗമായാണ് റോസാ പൂക്കളും ആശംസ കാര്‍ഡുകളും നല്‍കിയത്. വിനോദ സഞ്ചാര മേഖലയ്ക്ക് പുത്തന്‍ ഉണര്‍വ് നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ ബിന്ദു മണി, കെ.ടി.എം പ്രതിനിധി എം.ആര് ഗോപാലകൃഷ്ണന്, ജില്ലാ ടൂറിസം പ്രോജക്ട് എക്സി. എന്‍ജിനീയര്‍ ശ്രീരാജ്, അഡ്വ.വിജു വാഴക്കാല, അതിരപ്പിള്ളി ഡി.എം.സി എക്സി. ഓഫിസര്‍ മനേഷ് സെബാസ്റ്റ്യന്‍ എന്നിവരും സന്നിഹിതരായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."