ഇന്ത്യയെ ആക്രമിക്കാന്‍ പാക് ഭീകരര്‍ തയാറെടുക്കുന്നു: യു.എസ്
വാഷിങ്ടണ്‍: ഇന്ത്യയിലും അഫ്ഗാനിസ്ഥാനിലും പാകിസ്താന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഭീകരവാദ ഗ്രൂപ്പുകള്‍ ആക്രമണത്തിന് തയാറെടുക്കുന്നുവെന്ന് യു.എസ് ഇന്റലിജന്‍സ്. യു.എസ് നാഷനല്‍ ഇന്റലിജന്‍സ് ഡയറക്ടര്‍ ഡാനിയല്‍ കോട്്‌സ് ആണ് ഇക്കാര്യം കോണ്‍ഗ്രസിനെ അറിയിച്ചത്. ആഗോളവ്യാപകമായ ഭീഷണികളെ കുറിച്ചുള്ള റിപ്പോര്‍ട്ടിലാണ് പാക് ഭീകരര്‍ ഇന്ത്യയെ ലക്ഷ്യമിടുന്നുവെന്ന് പറയുന്നത്.
പാകിസ്താനില്‍ ഭീകരരെ അമര്‍ച്ച ചെയ്യാന്‍ ആ രാജ്യത്തിന് കഴിയുന്നില്ലെന്ന കുറ്റപ്പെടുത്തലും റിപ്പോര്‍ട്ടിലുണ്ട്. മേഖലയില്‍ യു.എസിന്റെ താല്‍പര്യത്തിന് എതിരായി ഇത്തരം ഭീകരഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കുന്നു. യു.എസിന്റെ സഖ്യകക്ഷികളെയും ഇവര്‍ ലക്ഷ്യമിടുന്നു. പാകിസ്താന്‍ ആണവശേഷി വര്‍ധിപ്പിക്കുകയാണെന്നും അഫ്ഗാനിലെ സൈനിക സ്ഥിതിയെ കുറിച്ചും റിപ്പോര്‍ട്ടിലുണ്ട്. പാകിസ്താന്‍ ഒറ്റപ്പെടാനുള്ള നീക്കത്തില്‍ നിന്ന് രക്ഷപ്പെടാനാണ് ചൈനയെ കൂട്ടുപിടിക്കുന്നത്. ഇന്ത്യയിലെ പാക് ഇടപെടലാണ് അവരെ ആഗോള തലത്തില്‍ ഒറ്റപ്പെടുത്തുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."