HOME
DETAILS

ജൈവഘടനയില്‍ മാറ്റം; മണ്ണിരകള്‍ക്ക് കൂട്ടത്തോടെ വംശനാശം

  
backup
September 13 2018 | 05:09 AM

%e0%b4%9c%e0%b5%88%e0%b4%b5%e0%b4%98%e0%b4%9f%e0%b4%a8%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%be%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%82-%e0%b4%ae%e0%b4%a3%e0%b5%8d%e0%b4%a3

തൊടുപുഴ: മാറിയ ജൈവഘടനയില്‍ മണ്ണിരകള്‍ക്ക് കൂട്ടത്തോടെ വംശനാശം. മണ്ണില്‍നിന്നും പുറത്തേക്കെത്തുന്ന മണ്ണിരകള്‍ സുരക്ഷിതതാവളം തേടി മണ്ണിനുമുകളിലൂടെ ഇഴഞ്ഞിഴഞ്ഞ് വെയിലില്‍ ശരീരത്തിന്റെ ഈര്‍പ്പം നഷ്ടമായി ജീവന്‍ നശിക്കുന്ന അപൂര്‍വപ്രതിഭാസം ദൃശ്യമാകുകയാണ്.
പ്രകൃതിദുരന്തം മണ്ണില്‍ ഏറ്റവും ആഘാതം സൃഷ്ടിച്ച ഇടുക്കി, വയനാട് ജില്ലകളിലാണ് മണ്ണിരയുടെ നാശം വ്യാപകമായി ദൃശ്യമായിരിക്കുന്നത്. കൃഷി ഭൂമിയുടെ വളക്കൂറ് സമ്പന്നമാക്കുകയും കര്‍ഷകന്റെ ഏറ്റവും അടുത്ത മിത്രജീവിയായി മാറുകയും ചെയ്തിട്ടുള്ള മണ്ണിരകളുടെ നാശം പ്രകൃതിയിലുണ്ടായ വന്‍മാറ്റത്തിന്റെ ലക്ഷണമായി വിലയിരുത്തപ്പെടുന്നെങ്കിലും വ്യക്തമായ കാരണം വിശദീകരിക്കാന്‍ കാര്‍ഷിക വിദഗ്ധര്‍ക്ക് കഴിയാത്തത് ആശങ്ക ഉയര്‍ത്തുന്നതാണ്. വരാനിരിക്കുന്ന പ്രകൃതിദുരന്തത്തിന്റെ സൂചനയായിവരെ ഇതിനെ ഒരുവിഭാഗം കാര്‍ഷിക വിദഗ്ധര്‍ നിരീക്ഷിക്കുന്നുണ്ട്.പ്രകൃതിയുടെ കലപ്പ എന്നറിയപ്പെടുന്ന ജീവിയാണ് മണ്ണിര. ഉപരിതലത്തില്‍നിന്നും 15 അടിവരെ താഴ്ചയില്‍ കഴിയുന്ന ഇവ അനുകൂലസാഹചര്യങ്ങളില്‍ മുകളിലേക്കുവരികയും അടിയിലുള്ള പോഷകമൂല്യമുള്ളമണ്ണ് തിന്ന് മുകളില്‍ വിസര്‍ജിക്കുകയും ചെയ്യും.
മണ്ണിലൂടെയുള്ള സഞ്ചാരം മണ്ണിനെ ഇളക്കമുള്ളതാക്കി മാറ്റുന്നതിനാലാണ് പ്രകൃതിയുടെ കലപ്പ എന്ന പേര് ലഭിക്കാനിടയാക്കിയത്. മനുഷ്യര്‍ മണ്ണിളക്കുമ്പോഴുള്‍പ്പെടെ ഉള്ളിലേക്ക് പിന്‍വാങ്ങാന്‍ ശ്രമിക്കുന്ന ജീവിയാണിത്. നവുള്ള മണ്ണില്‍ കഴിയുന്ന മണ്ണിരകള്‍ നിലവിലെ സാഹചര്യത്തില്‍ മണ്ണിനടിയില്‍നിന്നും സ്വയം പുറന്തള്ളപ്പെടുകയാണ്. ഉപരിതലത്തിലൂടെ സഞ്ചരിക്കുന്ന മണ്ണിരകള്‍ ശരീരോഷ്മാവ് വര്‍ധിച്ച് അപകടാവസ്ഥയിലാകുമ്പോഴും തിരികെ മണ്ണിലേക്ക് മടങ്ങാനുള്ള താല്‍പര്യം കാട്ടുന്നില്ലെന്നതാണ് പ്രത്യേകത. മണ്ണിന്റെ ഘടനയിലുണ്ടായിട്ടുള്ള മാറ്റം മണ്ണിരയുടെ അധിവാസത്തിന് അനുയോജ്യമല്ലാതായി മാറിയിരിക്കുന്നെന്ന സൂചനയാണ് ഇത് നല്‍കുന്നത്.
വെയിലില്‍ പൊടിനിറഞ്ഞ കൃഷിയിടങ്ങളില്‍ അങ്ങോട്ടുമിങ്ങോട്ടും ഏറെദൂരം ഇഴഞ്ഞതിന്റെ പാടുകള്‍ മിക്കയിടത്തും കാണാനുണ്ട്. മണ്ണില്‍ രാസപദാര്‍ഥങ്ങള്‍ അമിത അളവില്‍ ലയിച്ചു ചേര്‍ന്നതോ, മണ്ണിന്റെ പി. എച്ച് മൂല്യ(പൊട്ടെന്‍ഷ്യല്‍ ഓഫ് ഹൈഡ്രജന്‍)ത്തില്‍ അമിത വ്യതിയാനമുണ്ടായതോ ആകാം ഇവയെ മണ്ണില്‍നിന്നും അകറ്റുന്നതെന്നാണ് വിദഗ്ധര്‍ നല്‍കുന്ന പ്രാഥമിക വിവരം.
മഴക്കെടുതിയില്‍ പി. എച്ച് മൂല്യത്തില്‍ മാറ്റമുണ്ടായെന്നു ദുരന്ത മേഖലകള്‍ സന്ദര്‍ശിച്ചു പഠനം നടത്തിയ കൃഷി ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരുന്നു. മണ്ണിനെ ഉഴുതുമറിച്ച് വായുവിന്റെ അളവ് കൂട്ടുന്നതിലൂടെ കര്‍ഷകരെ വലിയതോതില്‍ സഹായിക്കുന്ന ജീവിയാണ് മണ്ണിര. ജൈവവസ്തുക്കളെ വളമാക്കി മാറ്റാന്‍ ഇവയ്ക്ക് കഴിയും. കൃഷിക്കാവശ്യമായ മൂലകങ്ങളെത്തിക്കുകയും ചെയ്യും.അനലിഡേ ഫൈലത്തിലെ ജീവിയാണ് മണ്ണിര. 6000 സ്പീഷീസുകളുള്ളതില്‍ 120ഓളം എണ്ണം ലോകത്തിന്റെ മിക്ക ഭാഗങ്ങളിലും കാണപ്പെടുന്നവയാണ്. ദ്വിലിംഗജീവിയാണ്.
കണ്ണുകളില്ല. എന്നാല്‍ പ്രകാശം തിരിച്ചറിയാനാകുന്ന കോശങ്ങള്‍ തൊലിപ്പുറമേയുള്ളതിനാല്‍ വസ്തുക്കളെ കാണാനാവില്ലെങ്കിലും പ്രകാശത്തില്‍ വരുന്ന വ്യത്യാസങ്ങള്‍ തിരിച്ചറിയാന്‍ ഇവയ്ക്ക് കഴിവുണ്ട്. സ്പര്‍ശനം, രാസവസ്തുക്കളുടെ സാന്നിധ്യം എന്നിവയും തിരിച്ചറിയാന്‍ മണ്ണിരയുടെ തൊലിക്ക് സാധിക്കും. അടിസ്ഥാനധര്‍മ്മങ്ങള്‍ മാത്രം ചെയ്യുന്ന സങ്കീര്‍ണത കുറഞ്ഞ തലച്ചോറാണ് മണ്ണിരയ്ക്കുള്ളത്. ഇത് നീക്കം ചെയ്താലും മണ്ണിരയുടെ സ്വഭാവത്തില്‍ കാര്യമായ മാറ്റങ്ങളൊന്നും ദൃശ്യമാവില്ല. അഞ്ച് ഹൃദയങ്ങളുള്ള ഈ ജീവിക്ക് ശ്വാസകോശമില്ല.
തൊലിയിലെ ചെറിയ ദ്വാരങ്ങളിലൂടെ അകത്തുകടക്കുന്ന വായു ശരീരത്തില്‍ വ്യാപിക്കുകയാണ് ചെയ്യുന്നത്.12.5 - 17.2 ശതമാനം നവുള്ള മണ്ണാണ് മണ്ണിരകള്‍ക്ക് ഏറ്റവും അനുയോജ്യം. 16 ഡിഗ്രി മുതല്‍ 30 ഡിഗ്രി സെല്‍ഷ്യസ് വരെയുള്ള താപനിലയില്‍ ജീവിക്കാന്‍ കഴിയും. അതില്‍ കൂടിയാല്‍ അവ നശിക്കും. മണ്ണിലെ ഹൈഡ്രജന്‍ അയോണിന്റെ തോതിനോട് വിപരീതാനുപാതത്തിലാണ് മണ്ണിര ജീവിക്കുക. അതുകൊണ്ടുതന്നെ മണ്ണിന്റെ പി.എച്ച് 7 ആയ സാഹചര്യത്തിലാണ് മിക്ക മണ്ണിരകളും കഴിയുന്നത്. ഇതില്‍നിന്നും വിഭിന്നമായ ഘടന മണ്ണിലുണ്ടായെന്നു വിലയിരുത്തപ്പെടുന്നു. മണ്ണിരകളുടെ വംശനാശം തടയാന്‍ പഠനവും അടിയന്തിര നടപടികളും അനുപേക്ഷണീയമാണ്.

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-28-11-2024

PSC/UPSC
  •  14 days ago
No Image

പറവൂരിലെ സ്വർണക്കവർച്ച; അയൽവാസി പിടിയിൽ

Kerala
  •  14 days ago
No Image

യുഎഇ ഡ്രൈവിങ് ലൈസൻസ് ഉള്ളവരാണോ; പരീക്ഷയോ റോഡ് ടെസ്റ്റോ ഇല്ലാതെ ഇനി അമേരിക്കയിലും വാഹനമോടിക്കാം

uae
  •  14 days ago
No Image

കരുനാഗപ്പള്ളിയിൽ സിപിഎം ലോക്കൽ സമ്മേളനത്തിനിടെ തർക്കവും,പ്രതിഷേധവും; സമ്മേളനം അലങ്കോലപ്പെട്ടു

Kerala
  •  14 days ago
No Image

ഫോർമുല വൺ കാറോട്ട മത്സരങ്ങൾക്ക് നാളെ ഖത്തറിൽ തുടക്കം

latest
  •  14 days ago
No Image

ആലപ്പുഴയിൽ കൈക്കുഞ്ഞുമായി അച്ഛൻ ട്രെയിനിന് മുന്നിൽ ചാടി; രണ്ട് പേരും മരിച്ചു

latest
  •  14 days ago
No Image

ബൈക്കില്‍ മഞ്ചേരിയില്‍ നിന്ന് മണ്ണാര്‍ക്കാട്ടേക്ക് കഞ്ചാവ് കടത്ത്; രണ്ടുപേര്‍ പിടിയില്‍

Kerala
  •  14 days ago
No Image

വീണ്ടും തോറ്റ് ബ്ലാസ്‌റ്റേഴ്‌സ്

Football
  •  14 days ago
No Image

ആകർഷണീയം റിയാദ് മെട്രോ; ആറ് വയസിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യ യാത്ര, ഒരു മാസത്തെ യാത്രക്ക് 140 റിയാൽ തുടങ്ങി വമ്പൻ ഓഫറുകൾ

Saudi-arabia
  •  14 days ago
No Image

ഹോട്ടലിൽ ചായ കുടിക്കുന്നതിനിടെ പൊലിസ് ഓഫീസർ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  14 days ago