HOME
DETAILS

മൊബൈല്‍ ടവര്‍ നിര്‍മാണം കോടതി തടഞ്ഞു

  
backup
September 13 2018 | 05:09 AM

%e0%b4%ae%e0%b5%8a%e0%b4%ac%e0%b5%88%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%9f%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae%e0%b4%be%e0%b4%a3%e0%b4%82-3

പള്ളിക്കല്‍: പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് അഞ്ചാം വാര്‍ഡിലെ കരിപ്പൂര്‍ ചോലമാട്ട് നിര്‍മിക്കുന്ന മൊബൈല്‍ ടവര്‍ നിര്‍മാണം നിര്‍ത്തിവെക്കാന്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടു. ടവര്‍ നിര്‍മാണത്തിനെതിരേ ചോലമാട് പൗരസമിതിയാണ് ഹൈക്കോടതിയെ സമീപിച്ചത്. പഞ്ചായത്ത് അനുമതി നല്‍കിയതിലെ അപാകതകള്‍ ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്നാണ് ടവര്‍ നിര്‍മാണം നിര്‍ത്തിവെക്കാന്‍ പഞ്ചായത്ത് സെക്രട്ടറിക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കിയത്. ജസ്റ്റിസ് ഷാജി പി. ചാലില്‍ അടുത്ത മാസം മൂന്നാം തിയതിയിലേക്ക് കേസ് മാറ്റി വെച്ചു. സര്‍ക്കാരിനോടും പഞ്ചായത്ത് സെക്രട്ടറിയോടും എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കുവാന്‍ കോടതി ആവശ്യപ്പെട്ടു.
സി.പി.എം അംഗങ്ങളാണ് ഭരണസമിതിയില്‍ ടവര്‍ നിര്‍മാണത്തിന് അനുകൂല നിലപാട് സ്വീകരിച്ചതെന്നാണ് വിവരം. 2014 ലാണ് ഇന്‍ഡസ് പ്രൈവറ്റ് ലിമിറ്റഡ് ടവര്‍ നിര്‍മാണ അനുമതിക്കായി പഞ്ചായത്തിനെ സമീപിച്ചിരുന്നത്. ജനങ്ങളുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന്് 2015 ല്‍ അപേക്ഷ തള്ളിയിരുന്നു. ഇതേ അപേക്ഷയിലാണ് സി.പി.എം കാരനായ വാര്‍ഡ് അംഗത്തിന്റെ ഒത്താശയില്‍ നാട്ടുകാരുടെ പ്രതിഷേധം മുഖവിലക്കെടുക്കാതെ വീണ്ടും നിര്‍മാണത്തിനുള്ള ശ്രമം നടത്തിയത്. നാല് വര്‍ഷം മുന്‍പുള്ള രേഖകളാണ് അപേക്ഷയോടൊപ്പം സമര്‍പ്പിക്കപ്പെട്ടത്. കെട്ടിട നിര്‍മാണ ചട്ടങ്ങള്‍ കാറ്റില്‍ പറത്തി ധൃതി പിടിച്ച് ടവറിന് നിര്‍മാണാനുമതി നല്‍കിയതിനെതിരേ യു.ഡി.എഫ് മെമ്പര്‍മാര്‍ രംഗത്ത് വന്നിരുന്നു.
റോഡ് നിര്‍മ്മാണത്തിന് കൊണ്ടുവന്ന പഞ്ചായത്തിന്റെ കരിങ്കല്ല് 13-ാം വാര്‍ഡില്‍നിന്ന് അനധികൃതമായി കടത്തി കൊണ്ട് പോയതും ഇതേ ടവര്‍ നിര്‍മാണത്തിന് വേണ്ടിയായിരുന്നു. കരിങ്കല്ല് കടത്തികൊണ്ട് പോയ സംഭവത്തില്‍ അന്വേഷണം നടത്താന്‍ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി പൊലിസില്‍ പരാതി നലകിയിട്ടുണ്ട്. മൊബൈല്‍ ടവര്‍ നിര്‍മാണത്തിന് പിന്നിലെ ക്രമക്കേടുകളെ പറ്റി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പൗരസമിതി വിജിലന്‍സിന് പരാതി നല്‍കിയിട്ടുണ്ട്. പൗരസമിതിക്ക് വേണ്ടി അഡ്വ. കെ.കെ സൈതലവി കോടതിയില്‍ ഹാജരായി.

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എ.എ.പി വിട്ട് ബി.ജെ.പിയിലേക്ക്; രാജിവെച്ച ആംആദ്മി മന്ത്രി കൈലാഷ് ഗെലോട്ട് ബി.ജെ.പിയില്‍ ചേര്‍ന്നു

National
  •  a month ago
No Image

'വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് ട്രാന്‍സ്ഫറല്ല ആവശ്യം, ഒരു മോചനമാണ്' സി.പി.എമ്മില്‍ പോകാതിരുന്നതിന്റെ കാരണമിതെന്ന് സന്ദീപ് വാര്യര്‍

Kerala
  •  a month ago
No Image

ഡോളറിനെതിരേ 84.38; റെക്കോര്‍ഡ് താഴ്ചയില്‍ നിന്ന് രൂപ തിരിച്ചു കയറുന്നു

Economy
  •  a month ago
No Image

പാണക്കാട് തങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി നടത്തിയത് വര്‍ഗീയ പരാമര്‍ശം; രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  a month ago
No Image

ഡല്‍ഹിയില്‍ ഇന്ന് സീസണിലെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏറ്റവും മോശം വായു നിലവാരം; ഓറഞ്ച് അലര്‍ട്ട് 

National
  •  a month ago
No Image

തൃപ്പുണിത്തുറയില്‍ ബൈക്ക് നിയന്ത്രണംവിട്ട് പാലത്തിന്റെ കൈവരിയിലിടിച്ച് രണ്ടു പേര്‍ മരിച്ചു

Kerala
  •  a month ago
No Image

ബന്ദി മോചനവുമായി ബന്ധപ്പെട്ട അതീവ രഹസ്യങ്ങള്‍ ചോര്‍ത്തിയതിന് പിന്നില്‍ നെതന്യാഹുവിന്റെ വിശ്വസ്തന്‍?; നീക്കം പൊതുജനപ്രതിഷേധം തണുപ്പിക്കാനെന്ന്

International
  •  a month ago
No Image

പാലക്കാട് ഇന്ന് കൊട്ടിക്കലാശം; ഇഞ്ചോടിഞ്ച് ശക്തിപ്രകടനത്തിനൊരുങ്ങി മുന്നണികള്‍

Kerala
  •  a month ago
No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  a month ago
No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  a month ago