HOME
DETAILS

സ്വവര്‍ഗാനുരാഗികള്‍ക്ക് നിയമപരിരക്ഷ ഉറപ്പാക്കണമെന്ന നിലപാടുമായി ഫ്രാന്‍സിസ് മാര്‍പ്പാപ്പ

  
backup
October 21 2020 | 16:10 PM

francis-marpappa-comment-issue-1234

വത്തിക്കാന്‍ സിറ്റി: സ്വവര്‍ഗാനുരാഗികള്‍ക്ക് നിയമപരിരക്ഷ ഉറപ്പാക്കണമെന്ന നിലപാടുമായി ഫ്രാന്‍സിസ് മാര്‍പ്പാപ്പ. ഇതാദ്യമാണ് ഇത്തരമൊരു നിലപാടുമായി ആഗോള കത്തോലിക്കാ സഭയിലെ ഒരുന്നതന്‍ രംഗത്തുവരുന്നത്.

അടുത്തിടെ പുറത്തിറങ്ങിയ ഡോക്യുമെന്ററിയിലാണ് മാര്‍പാപ്പയുടെ പരാമര്‍ശം. കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായി ചുമതല ഏറ്റെടുത്ത കാലം മുതല്‍ സ്വവര്‍ഗാനുരാഗികളുടെ കാര്യത്തില്‍ സഹിഷ്ണുതയോടെയുള്ള നിലപാട് സ്വീകരിച്ചുപോന്ന മാര്‍പാപ്പയുടെ പരാമര്‍ശം സഭയുടെ നിലപാടില്‍തന്നെ മാറ്റം വരുന്നുവെന്ന സൂചന നല്‍കുന്നതാണെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടു ചെയ്തു.

എല്‍.ജി.ബി.ടി. വിഭാഗത്തിന് പരിഗണന നല്‍കുന്നതിനെക്കുറിച്ച് മാര്‍പാപ്പ ഡോക്യുമെന്ററിയില്‍ സംസാരിക്കുന്നുണ്ട്. അവര്‍ക്ക് സംരക്ഷണം ലഭിക്കുന്ന തരത്തില്‍ നിയമ നിര്‍മാണം നടത്തണമെന്ന് മാര്‍പാപ്പ പറഞ്ഞതായി ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇക്കാര്യം മാര്‍പാപ്പ തന്നോട് നേരിട്ട് പറഞ്ഞുവെന്നാണ് ഡോക്യുമെന്ററിയുടെ സംവിധായകന്‍ അവകാശപ്പെടുന്നത്.

ഇതുവരെ സ്വവര്‍ഗാനുരാഗം അധാര്‍മികമായ ജീവിതമായിരുന്നുവെന്ന മുന്‍ഗാമികളുടെ നിലപാടാണ് മാര്‍പ്പാപ്പ തിരുത്തുന്നത്.
എല്‍.ജി.ബി.ടി വ്യക്തിത്വങ്ങളും ദൈവത്തിന്റെ മക്കളാണ്. സ്വവര്‍ഗ പ്രണയിനികള്‍ക്കും കുടുംബവുമായി ജീവിക്കാന്‍ അവകാശമുണ്ടെന്നും മാര്‍പ്പാപ്പ വ്യക്തമാക്കി.
2013 മാര്‍ച്ച് 13-നാണ് ഇദ്ദേഹം കത്തോലിക്കാസഭയുടെ 266ാമത് മാര്‍പ്പാപ്പയായി ചുമതലയേല്‍ക്കുന്നത്. ശാരീരിക അവശതകള്‍ മൂലം ബെനഡിക്ട് പതിനാറാമന്‍ മാര്‍പ്പാപ്പ ഫെബ്രുവരി 28ന് രാജിവച്ചതിനെത്തുടര്‍ന്നാണ് പുതിയ തെരഞ്ഞെടുപ്പ് നടന്നത്.
അര്‍ജന്റീനക്കാരനായ ഇദ്ദേഹം മാര്‍പ്പാപ്പയായി തിരഞ്ഞെടുക്കപ്പെടുന്നതിനു മുമ്പ് ബ്യൂണസ് അയേഴ്‌സ് രൂപതയുടെ തലവനായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എഡിജിപിക്കെതിരായ പരാതി: വിജിലന്‍സ് അന്വേഷണത്തിന് പ്രത്യേക സംഘം

Kerala
  •  3 months ago
No Image

രഞ്ജിത്തിനെതിരായി രഹസ്യമൊഴി നല്‍കി പരാതിക്കാരി

Kerala
  •  3 months ago
No Image

നടി കവിയൂര്‍ പൊന്നമ്മ അന്തരിച്ചു

Kerala
  •  3 months ago
No Image

സ്‌കൂട്ടര്‍ യാത്രക്കാരിയെ കാര്‍ കയറ്റിക്കൊന്ന സംഭവം; പ്രതിയെ തെളിവെടുപ്പിനായി മൈനാഗപ്പളളിയില്‍ എത്തിച്ചു

Kerala
  •  3 months ago
No Image

പേടിപ്പിക്കാന്‍ നോക്കിയതാ, പക്ഷേ പണി പാളി! കടുവയിറങ്ങിയെന്ന് വ്യാജ വാര്‍ത്ത; 3 പേര്‍ പിടിയില്‍

Kerala
  •  3 months ago
No Image

മുകേഷിനെതിരേ പരാതി നല്‍കിയ നടിക്കെതിരേ പോക്‌സോ കേസ്

Kerala
  •  3 months ago
No Image

കള്ളനെ പിടിക്കാന്‍ മറ്റൊരു കള്ളനെ ഏല്‍പ്പിക്കരുത്: അന്വേഷണം അടുത്ത പൂരം വരെ നീളരുതെന്നും സുരേഷ്‌ഗോപി

Kerala
  •  3 months ago
No Image

എന്‍സിപിയില്‍ മന്ത്രിമാറ്റം: ശശീന്ദ്രന്‍ സ്ഥാനമൊഴിയും, തോമസ് കെ തോമസ് മന്ത്രിയാകും, അന്തിമ തീരുമാനം ഒരാഴ്ചയ്ക്കകം

Kerala
  •  3 months ago
No Image

തൃശൂര്‍പൂരം കലക്കിയ സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം: കെ സുധാകരന്‍

Kerala
  •  3 months ago
No Image

തിരുപ്പതി ലഡുവില്‍ മൃഗക്കൊഴുപ്പെന്ന ആരോപണം; റിപ്പോര്‍ട്ട് തേടി ജെ.പി നഡ്ഡ

National
  •  3 months ago