HOME
DETAILS

'അനുവാദം വാങ്ങിയിട്ട് മതി ഇനി അന്വേഷണം'; സി.ബി.ഐക്ക് ഏത് കേസിലും അന്വേഷണം നടത്താനുള്ള ജനറല്‍ കണ്‍സെന്റ് പിന്‍വലിച്ച് മഹാരാഷ്ട്ര

  
backup
October 22, 2020 | 4:57 AM

national-maharashtra-withdraws-blanket-consent-to-cbi-to-probe-cases-in-state

മുംബൈ: കേന്ദ്ര അന്വേഷണ ഏജന്‍സി സി.ബി.ഐക്ക് ഏത് കേസിലും അന്വേഷണം നടത്താനുള്ള ജനറല്‍ കണ്‍സെന്റ് പിന്‍വലിച്ച് മഹാരാഷ്ട. ഇക്കാര്യം വ്യക്തമാക്കി ബുധനാഴ്ച സംസ്ഥാനം ഉത്തരവിറക്കി.

ഇനി മുതല്‍ മാഹാരാഷ്ട്രയില്‍ ഏത് കേസില്‍ അന്വേഷണം ആരംഭിക്കണമെങ്കിലും സി.ബി.ഐ സംസ്ഥാന സര്‍ക്കാരിനോട് അനുവാദം ആവശ്യപ്പെടണം. കേന്ദ്ര അന്വേഷണ ഏജന്‍സിക്കെതിരെ രാജസ്ഥാന്‍, ഛത്തീസ്ഗഢ്, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങള്‍ മുന്‍പ് ഈ തീരുമാനം എടുത്തിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ഉദ്ധവ് താക്കറെ സര്‍ക്കാരും ഉത്തരവിറക്കിയത്.

അതേസമയം, തയ്യാറാക്കിയ ഉത്തരവ് പക്ഷേ സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട സി.ബി.ഐ അന്വേഷണത്തെ ഒരുതരത്തിലും ബാധിക്കില്ലെന്നാണ് ഉദ്യോഗസ്ഥര്‍ വിലയിരുത്തുന്നത്. ടി.ആര്‍.പി റേറ്റിംഗ് ക്രമക്കേടുമായി ബന്ധപ്പെട്ട കേസില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുകയും കേസ് സിബിഐക്ക് കൈമാറുകയും ചെയ്തതിന്റെ പിന്നാലെയാണ് മഹാരാഷ്ട്ര സര്‍ക്കാരിന്റെ നീക്കം എന്നതും ശ്രദ്ധേയമാണ്. റിപ്പബ്ലിക് ചാനലിനെതിരെയുള്ള കേസില്‍ വെള്ളംചേര്‍ക്കാനാണ് അന്വേഷണം സി.ബി.ഐ ഏല്‍പ്പിക്കുന്നതെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ ആരോപിച്ചിരുന്നു.

ഫെഡറല്‍ വ്യവസ്ഥതിയില്‍ തങ്ങളുടെ അധികാരമുറപ്പിക്കാനുള്ള നീക്കമായി മഹാരാഷ്ട്ര സര്‍ക്കാരിന്റെ നീക്കത്തെ കാണാമെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. 1946 ലെ ഡല്‍ഹി സ്പെഷ്യല്‍ പൊലിസ് എസ്റ്റാബ്ലിഷ്മെന്റ് നിയമപ്രകാരം സി.ബി.ഐ അന്വേഷണത്തിന് സംസ്ഥാനസര്‍ക്കാരിന്റെ അനുവാദം നിര്‍ബന്ധമില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പി.എസ്.സി ക്രമക്കേട്: ഉദ്യോഗാർഥികളുടെ നിർണായക മൊഴി പുറത്ത്; ക്രൈംബ്രാഞ്ച് നാളെ രേഖകൾ തേടും

Kerala
  •  5 days ago
No Image

തെരഞ്ഞെടുപ്പ് സ്ഥലംമാറ്റം: തിരികെ നിയമനം വൈകുന്നു; പൊലിസിൽ അതൃപ്തി

Kerala
  •  5 days ago
No Image

പ്രകൃതിയും പാരമ്പര്യവും കൈകോര്‍ക്കുന്ന ബഹ; ഗ്രാമീണ ടൂറിസത്തിന്റെ പുതിയ മുഖമായി സഊദിയിലെ മലനാട്

Saudi-arabia
  •  5 days ago
No Image

നിലപാട് മാറ്റാതെ ചർച്ചക്കില്ല; അമേരിക്കയുടേത് നഗ്നമായ കരാർ ലംഘനമെന്ന് ഇറാൻ വിദേശകാര്യമന്ത്രി

International
  •  5 days ago
No Image

ഇന്ത്യയ്‌ക്കെതിരെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ടി20 സ്കോർ; റൺമല തീർത്ത് ഇംഗ്ലണ്ട്, ടീം ഇന്ത്യക്ക് വൻ നാണക്കേട്

Cricket
  •  5 days ago
No Image

യുഎസിൽ ഇന്ത്യൻ വംശജയായ ഗൂഗിൾ എൻജിനീയറെ ഭർത്താവ് വെടിവച്ചുകൊലപ്പെടുത്തി; മകന് പരുക്ക്

International
  •  5 days ago
No Image

മുൻ ബ്രിട്ടീഷ് മന്ത്രിയുടെ കൊലപാതകം: അന്വേഷണത്തിൽ നിർണായക വഴിത്തിരിവ്; പ്രതിക്കായി വലവീശി പൊലിസ്

International
  •  5 days ago
No Image

സഹോദരന്റെ മരണവിവരമറിഞ്ഞ് വീട്ടിലെത്തിയ സഹോദരി കുഴഞ്ഞുവീണു മരിച്ചു

Kerala
  •  5 days ago
No Image

കോഹ്‌ലിയെ വീഴ്ത്തി ബട്‌ലർ; അന്താരാഷ്ട്ര ടി20യിൽ ചരിത്രനേട്ടത്തിൽ

Cricket
  •  5 days ago
No Image

ചരിത്രത്തിലെ ആദ്യ താരം; ലോർഡ്‌സിൽ അപൂർവ്വ നേട്ടവുമായി ഇന്ത്യൻ പേസർ ക്രാന്തി ഗൗഡ്

Cricket
  •  5 days ago