HOME
DETAILS
MAL
സാമ്പത്തിക തട്ടിപ്പ് കേസ്: കുമ്മനം രാജശേഖരന് അഞ്ചാംപ്രതി
backup
October 22 2020 | 06:10 AM
തിരുവനന്തപുരം: ആറന്മുള സാമ്പത്തിക തട്ടിപ്പ് കേസില്‍ മുതിര്‍ന്ന ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരന് പ്രതി. ആറന്മുള സ്വദേശിയില്‍ നിന്നും 28.75 ലക്ഷം രൂപ തട്ടിച്ചെന്ന പരാതിയിലാണ് കേസ്.
പാലക്കാട് പ്രവര്‍ത്തിക്കുന്ന ന്യൂഭാരത് ബയോ ടെക്നോളജി എന്ന കമ്പനിയുടെ ഷെയര്‍ ഹോള്‍ഡര്‍ ആക്കാമെന്ന് പറഞ്ഞാണ് കുമ്മനം അടക്കമുള്ളവര്‍ തട്ടിപ്പ് നടത്തിയത്. കുമ്മനത്തിന്റെ മുന്‍ പി.എ പ്രവീണാണ് ഒന്നാംപ്രതി. പണം തട്ടിപ്പ്, വിശ്വാസവഞ്ചന എന്നിവയ്ക്കാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ഇടപാടുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷങ്ങളില്‍ പലവട്ടം കുമ്മനം രാജശേഖരനേയും പ്രവീണിനേയും കണ്ടെങ്കിലും പണം തിരികെ ലഭിക്കാതെ വന്നതോടെയാണ് പരാതിയുമായി മുന്നോട്ടുവന്നതെന്ന് ഹരികൃഷ്ണന് പറഞ്ഞു.
കുമ്മനവും പ്രവീണുമടക്കം ഒന്‍പത് പേരെയാണ് കേസില്‍ പ്രതിയായി ചേര്‍ത്തിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."