HOME
DETAILS

പകര്‍ച്ചവ്യാധിയില്‍ നാടും നഗരവും; രോഗങ്ങള്‍ പരത്തി മുക്കം സി. എച്ച.് സി യിലെ കിണര്‍

  
Web Desk
July 25 2016 | 21:07 PM

%e0%b4%aa%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%b5%e0%b5%8d%e0%b4%af%e0%b4%be%e0%b4%a7%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%be%e0%b4%9f

മുക്കം: ഡെങ്കിപ്പനി,ഡിഫ്തീരിയ, പകര്‍ച്ചപ്പനി, മഞ്ഞപ്പിത്തം, ചിക്കന്‍പോക്‌സ് തുടങ്ങിയ വിവിധ പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു പിടിക്കുമ്പോള്‍ രോഗശമനത്തിനായി ദിവസവും നിരവധി രോഗികളെത്തുന്ന മുക്കം സി. എച്ച്. സി യില്‍ നിന്നുള്ള കാഴ്ചകള്‍ ആരെയും ഞെട്ടിക്കും.കോളറയ്ക്ക് കാരണം ജലമലിനീകരണം എന്ന് വലിയ അക്ഷരത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫിസ് അധികൃതര്‍ എഴുതി വച്ച ബോര്‍ഡിന് തൊട്ടടുത്ത കിണറില്‍ നിന്നുള്ള കാഴ്ചകള്‍ ഏറെ ഭീതിജനകമാണ്. ആശുപത്രിയില്‍ ഉപയോഗിക്കുന്ന ഈ കിണറില്‍ നിറയെ പ്ലാസ്റ്റിക് കുപ്പികളും ആശുപത്രിഅവശിഷ്ടങ്ങളുമാണ് .ദിവസവും 500ഓളം പേര്‍ ഇവിടെചികിത്സ തേടിയെത്തുന്നു. ആശുപത്രിയിലേക്കാവശ്യമായ വെളളം ആശുപത്രി മുറ്റത്തെ ഈ കിണറില്‍ നിന്നാണ് ഉപയോഗിക്കുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. ജലമലിനീകരണം കോളറയ്ക്ക് കാരണമാവുമെന്ന് മുന്നറിയിപ്പ് നല്‍കുന്ന ബോര്‍ഡ് വച്ചത് ഈ കിണറിന് തൊട്ടടുത്ത് തന്നെയാണെന്നത് എറെ അതിശയകരം.
കിണര്‍ മൂടിയ ഗ്രില്ല് തുരുമ്പിച്ച് നാശത്തിന്റെ വക്കിലാണ്. ഗ്രില്ലും കിണറിന്റെ പരിസരവും കാട് മൂടി കിടക്കുന്നതും കാണാം. നിരവധി തവണ അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയെങ്കിലും നടപടിയുണ്ടായില്ലന്നും നാട്ടുകാര്‍ പറയുന്നു. കിണറില്‍ നിന്ന് വെളളം പമ്പു ചെയ്യാനായി ഉപയോഗിക്കുന്ന പമ്പ് സെറ്റിന്റെ അവസ്ഥയും വ്യത്യസ്തമല്ല.
തിളപ്പിച്ചാറിയ വെളളം കുടിച്ച് ,ചൂടുളള ഭക്ഷണം കഴിച്ച്, വീടും പരിസരവും വൃത്തിയാക്കി ,ഈച്ച പെരുകാതെ സൂക്ഷിച്ചാല്‍ കോളറ പകരാതിരിക്കും. ഭക്ഷണം കഴിച്ചതിന് ശേഷവും മലമൂത്ര വിസര്‍ജനത്തിന് ശേഷവും സോപ്പ് ഉപയോഗിച്ച് കൈ കഴുകുക ഈ മുന്നറിയിപ്പ് ആര്‍ക്ക് വേണ്ടിയാണെന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്. ഡോക്ടര്‍മാരും ഹെല്‍ത്ത് സൂപ്പര്‍വൈസര്‍മാരും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരുമടക്കം സര്‍ക്കാര്‍ ശമ്പളം പറ്റുന്ന നിരവധി പേരുള്ള മുക്കം സി.എച്ച്. സി യുടെ മുറ്റത്തുള്ള ഈ കിണര്‍ പോലും വൃത്തിയായിസംരക്ഷിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ നാട്ടുകാരുടെ ആരോഗ്യം ഇവരുടെ കൈയില്‍ സുരക്ഷിതമാണോ എന്ന് ആരങ്കിലും ചോദിച്ചാല്‍ അവരെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് 20 കാരി ആത്മഹത്യ ചെയ്തു; മാനസിക വിഷമം മൂലമാകാം ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

Kerala
  •  3 hours ago
No Image

സിദ്ധാർത്ഥന്റെ മരണം; സർവകലാശാല മുൻ ഡീനും ഹോസ്റ്റൽ അസിസ്റ്റൻ്റ് വാർഡനും അച്ചടക്ക നടപടി നേരിടണം; ഹൈക്കോടതി

Kerala
  •  4 hours ago
No Image

രാജസ്ഥാന്‍: അനധികൃതമായി അതിര്‍ത്തി കടന്ന പാക് ദമ്പതികള്‍ ഥാര്‍ മരുഭൂമിയില്‍ മരിച്ചു; മരണകാരണം ചൂടും, നിര്‍ജലീകരണവും

National
  •  4 hours ago
No Image

ദുബൈയിലെ എയര്‍ ടാക്‌സിയുടെ പരീക്ഷണ പറക്കല്‍ വിജയകരം; മുഖം മിനുക്കാന്‍ നഗരം

uae
  •  4 hours ago
No Image

മലപ്പുറത്ത് ഒരു വിഭാഗം വിവാഹപ്രായം 16 ലേക്ക് ചുരുക്കി; വിവാദ പരാമർശവുമായി ബി ജെ പി. എം പിസുധാന്‍ഷു ത്രിവേദി

Kerala
  •  4 hours ago
No Image

അധികൃതരെ കബളിപ്പിച്ച് പൗരത്വം നേടിയ സഊദി പൗരന് കുവൈത്തില്‍ ഏഴ് വര്‍ഷം തടവുശിക്ഷയും മൂന്ന് ലക്ഷം കുവൈത്തി ദീനാര്‍ പിഴയും ചുമത്തി

Kuwait
  •  5 hours ago
No Image

യുഎഇയിലെ പ്രവാസികള്‍ക്ക് ബാങ്ക് അക്കൗണ്ട് ഇല്ലാതെ തന്നെ കുറഞ്ഞ ഫീസോടെ നാട്ടിലേക്ക് പണം അയക്കാം, എങ്ങനെയെന്നല്ലേ?

uae
  •  5 hours ago
No Image

മരണം മുന്നിൽ കണ്ട നിമിഷം; അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ബോയിംഗ് വിമാനം: വൈറൽ വീഡിയോ

International
  •  5 hours ago
No Image

ടൂറിസ്റ്റ് ബസ് മോഷ്ടിച്ചു: ഫുൾ ടാങ്ക് ഡീസൽ അടിച്ച് പണം നൽകാതെ കടന്നു; രണ്ട് പേർ അറസ്റ്റിൽ

Kerala
  •  6 hours ago
No Image

ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിനുള്ള പ്ലേയിംഗ് ഇലവനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്; ജോഫ്ര ആര്‍ച്ചര്‍ പുറത്തുതന്നെ

Cricket
  •  6 hours ago