കൊവിഡ് പരീക്ഷണത്തിലേര്‍പ്പെട്ട ഡോക്ടര്‍ മരിച്ചു: പരീക്ഷണം തുടരും
ലണ്ടന്‍: ഓക്സ്ഫഡ് യൂനിവേഴ്സിറ്റിയും ആസ്ട്രസെനകയും സംയുക്തമായി വികസിപ്പിച്ചെടുത്ത കൊവിഡ് വാക്സിന് പരീക്ഷണത്തിന്റെ ഭാഗമായിരുന്ന ഡോക്ടര്‍ മരിച്ചു. ബ്രസീലിലാണ് സംഭവം. എന്നാല്‍ ഈ ഡോക്ടര്‍ക്ക് വാക്സിന് നല്‍കിയിരുന്നില്ലെന്ന് സൂചന നല്കിയ അധികൃതര്‍ പരീക്ഷണം തുടരുമെന്നും വ്യക്തമാക്കി.
വാക്സിന്റെ സുരക്ഷ സംബന്ധിച്ച് ആശങ്ക ഇല്ലെന്നും ഓക്സ്ഫഡ് അധികൃതര്‍ പറഞ്ഞു. അതേസമയം ഇതേക്കുറിച്ച് പ്രതികരിക്കാന്‍ ആസ്ട്രസെനക തയാറായില്ല.
പരീക്ഷണത്തിനിടെ ഡോക്ടര്‍ മരിക്കാനിടയായതിനെ തുടര്‍ന്ന് വാക്സിന്റെ സുരക്ഷ സംബന്ധിച്ച് അന്വേഷണം നടത്തിയ അന്താരാഷ്ട്രസമിതി പരീക്ഷണം തുടരാന്‍ നിര്‍ദേശിച്ചതായി ബ്രസീലിയന്‍ ഹെല്‍ത്ത് റെഗുലേറ്ററി അതോറിറ്റിയും അറിയിച്ചു.
ബ്രസീല്‍ സ്വദേശിയായ ഒരു ഡോക്ടറാണ് വാക്സിന് പരീക്ഷണത്തിനിടെ തിങ്കളാഴ്ച മരിച്ചത്. മറ്റു പല കാരണങ്ങളാല്‍ മരണം സംഭവിക്കാമെന്നും വാക്സിന് പരീക്ഷണത്തിന് ഇതുമായി ബന്ധമുണ്ടാകാനിടയില്ലെന്നും അന്താരാഷ്ട്ര അന്വേഷണസമിതി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."