യൂറോപ് ചുവന്നു
മാഡ്രിഡ്: ഏറെ നാളായി ക്ലോപ്പിന്റെയും സംഘത്തിന്റെയും ചുണ്ടിനും ഭാഗ്യത്തിനുമിടയില്‍നിന്ന് നഷ്ടപ്പെട്ട ചാംപ്യന്‍സ് ലീഗ് കിരീടം ഒടുവില്‍ ചെമ്പട പിടിച്ചെടുത്തു.
കഴിഞ്ഞ ദിവസമാണ് ചാംപ്യന്‍സ് ലീഗ് ഫൈനലില്‍ ടോട്ടന്‍ഹാമിനെ തകര്‍ത്ത് ലിവര്‍പൂള്‍ തങ്ങളുടെ ആറാം ചാംപ്യന്‍സ് ലീഗ് കിരീടത്തില്‍ മുത്തമിട്ടത്. ഇതോടെ സീസണില്‍ ഏറ്റവും മികച്ച കിരീടവുമായി സീസണ്‍ അവസാനിപ്പിക്കാന്‍ ക്ലോപ്പിനും സംഘത്തിനുമായി.
കളി തുടങ്ങി രണ്ടാം മിനുട്ടില്‍ തന്നെ പെനാല്‍റ്റിയിലൂടെ ലിവര്‍പൂള്‍ ഗോള്‍ കണ്ടെത്തി. അപ്രതീക്ഷിതമായി ലഭിച്ച പെനാല്‍റ്റി ഈജിപ്ഷ്യന്‍ താരം മുഹമ്മദ് സലാഹ് വലയിലെത്തിച്ചത് ലിവര്‍പൂളിന് ഇരട്ട ഊര്‍ജമായി. കളി തീരാന്‍ മൂന്നു മിനുട്ട് ശേഷിക്കെ പകരക്കാരന്‍ ദിവോക് ഒറിഗിയുടെ വക ര@ണ്ടാം ഗോളും വന്നതോടെ ലിവര്‍പൂള്‍ ആഘോഷം തുടങ്ങി.
കഴിഞ്ഞ വര്‍ഷം ചാംപ്യന്‍സ് ലീഗ് കലാശപ്പോരില്‍ സ്പാനിഷ് ക്ലബ് റയല്‍ മഡ്രിഡില്‍ നിന്നേറ്റ തോല്‍വിയുടെ സങ്കടം ക്ലോപ്പിനും സംഘത്തിനും ഇനി മറക്കാം. ഒരു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം കഴിഞ്ഞ വര്‍ഷം കൈവിട്ട കിരീടം തിരിച്ച് പിടിച്ചിരിക്കുന്നു. 2005ന് ശേഷം ലിവര്‍പൂളിന് ലഭിക്കുന്ന ആദ്യത്തെ കിരീടം കൂടിയാണിത്.
മത്സരം തുടങ്ങി 22-ാം സെക്കന്‍ഡില്‍ ടോട്ടനത്തിന്റെ ഫ്രഞ്ച് താരം മൂസ സിസ്സോക്കോ സ്വന്തം ബോക്‌സിനുള്ളില്‍ പന്ത് കൈകൊണ്ട@ു തട്ടിയതിനായിരുന്നു പെനാല്‍റ്റി ലഭിച്ചത്.
കളി തുടങ്ങും മുന്‍പെ ഗോള്‍ വഴങ്ങിയതോടെ ടോട്ടനം മാനസികമായി തകര്‍ന്നു. പിന്നീട് ആദ്യ പകുതിയില്‍ വിരസമായ കളിയായിരുന്നു നടന്നത്.
പന്തു കൈവശംവച്ചു കളിക്കുന്നതില്‍ ടോട്ടനം താരങ്ങള്‍ വിജയിച്ചെങ്കിലും ലിവര്‍പൂള്‍ പ്രതിരോധം പൊളിക്കുന്നതിനുള്ള നീക്കങ്ങളൊന്നും സാധ്യമാകാതെ ആദ്യപകുതി അവസാനിച്ചു.
രണ്ട@ാം പകുതിയിലും കളി തണുത്തുറഞ്ഞതോടെ ഇരു ടീമുകളുടെയും പരിശീലകര്‍ കൊ@ണ്ടുവന്ന മാറ്റങ്ങളാണ് മത്സരത്തിന് അല്‍പമെങ്കിലും ജീവന്‍ പകര്‍ന്നത്. ലിവര്‍പൂള്‍ നിരയില്‍ ബ്രസീലിയന്‍ താരം റോബര്‍ട്ടോ ഫിര്‍മീനോയ്ക്കു പകരം ദിവോക് ഒറിഗിയും വിനാല്‍ഡത്തിനു പകരം ജയിംസ് മില്‍നറുമെത്തി.
ടോട്ടനം നിരയില്‍ വിങ്ക്‌സിനു പകരം ലൂക്കാസ് മൗറയും സിസ്സോക്കോയ്ക്കു പകരം എറിക് ഡയറുമെത്തി.
ഇതോടെ കളി അല്‍പം ചൂടുപിടിച്ചു. എങ്കിലും ടോട്ടനത്തിന് ഗോളൊന്നും നേടാനായില്ല. ടോട്ടനം നിരയില്‍ മികച്ച കളി പുറത്തെടുത്ത സണ്‍ ഹ്യൂങ് മിന്‍ ലിവര്‍പൂള്‍ ഗോള്‍മുഖത്ത് അപകടം വിതച്ചെങ്കിലും പ്രതിരോധ നിരയും ആലിസണ്‍ ബക്കറും ഉറച്ച് നിന്നതോടെ ഗോള്‍ ശ്രമങ്ങളെല്ലാം പാഴായി.
അവസാന മിനുട്ടുകളില്‍ കളി മുറുകുന്നതിനിടെയാണ് 87ാം മിനിറ്റില്‍ ലിവര്‍പൂള്‍ ലീഡ് വര്‍ധിപ്പിച്ചത്. ടോട്ടനം ബോക്‌സിനുള്ളിലെ കൂട്ടപ്പൊരിച്ചിലിനൊടുവിലായിരുന്നു ഗോളിന്റെ പിറവി. കോര്‍ണറില്‍നിന്നെത്തിയ പന്ത് രക്ഷപ്പെടുത്തുന്നതില്‍ ടോട്ടനം താരങ്ങള്‍ കാട്ടിയ അലസതയാണ് ഗോളിനു വഴിവച്ചത്.
ബാഴ്‌സലോണയെ മറികടന്ന് ലിവര്‍പൂള്‍
ചാംപ്യന്‍സ് ലീഗ് കിരീട നേട്ടത്തില്‍ ബാഴ്‌സലോണയെ ലിവര്‍പൂള്‍ പിറകിലാക്കി. കഴിഞ്ഞ ദിവസത്തെ കിരീട നേട്ടത്തോടെ ലിവര്‍പൂള്‍ ചാംപ്യന്‍സ് ലീഗ് കിരീടനേട്ടം ആറാക്കി ഉയര്‍ത്തി. ഇതോടെ അഞ്ച് ചാംപ്യന്‍സ് ലീഗ് കിരീടമുള്ള ബാഴ്‌സലോണയുടെ നേട്ടം ലിവര്‍പൂള്‍ മറികടന്നു. 1976-77, 1977-78, 1980-81, 1983-84, 2004-05 എന്നീ സീസണുകളിലാണ് ലിവര്‍പൂള്‍ മുന്‍പ് ചാംപ്യന്‍സ് ലീഗ് കിരീടം ഉയര്‍ത്തിയത്. ലിവര്‍പൂളിന്റെ ഒന്‍പതാം ചാംപ്യന്‍സ് ലീഗ് ഫൈനലുമായിരുന്നു കഴിഞ്ഞ ദിവസത്തേത്. ഇനി എ.സി മിലാനും റയല്‍ മാഡ്രിഡും മാത്രമേ ലിവര്‍പൂളിന് മുന്നില്‍ ഉള്ളൂ.
എ.സി മിലാന് ഏഴും റയല്‍ മാഡ്രിഡിന് 13 ഉം ചാംപ്യന്‍സ് ലീഗ് കിരീടങ്ങളാണ് ഉള്ളത്.
സൂപ്പര്‍ കപ്പില്‍ ചെല്‍സി-ലിവര്‍പൂള്‍ പോരാട്ടം
ഓഗസ്റ്റില്‍ നടക്കുന്ന യുവേഫ സൂപ്പര്‍ കപ്പ് കലാശപ്പോരാട്ടത്തില്‍ ചെല്‍സിയും ലിവര്‍പൂളും തമ്മില്‍ കൊമ്പുകോര്‍ക്കും. യൂറോപ്പ ലീഗിലേയും ചാംപ്യന്‍സ് ലീഗിലേയും ചാംപ്യന്‍മാരായിരിക്കും യുവേഫ സൂപ്പര്‍ കപ്പിനായി പോരാടുക.
ബാകുവില്‍ യൂറോപ്പ ലീഗ് ഫൈനലില്‍ ആഴ്‌സനലിനെ വീഴ്ത്തിയാണ് ചെല്‍സി സൂപ്പര്‍ കപ്പിലേക്ക് പ്രവേശനം ഉറപ്പാക്കിയത്. മാഡ്രിഡില്‍ എതിരില്ലാത്ത 2 ഗോളുകള്‍ക്ക് ടോട്ടനത്തെ മറികടന്നാണ് ലിവര്‍പൂള്‍ സൂപ്പര്‍ കപ്പിനെത്തുന്നത്. ഓഗസ്റ്റ് 14 ബുധനാഴ്ച ഇസ്താംബുളിലെ വോഡഫോണ്‍ പാര്‍ക്ക് സ്റ്റേഡിയത്തിലാണ് യുവേഫ സൂപ്പര്‍ കപ്പിന്റെ ഫൈനല്‍ അരങ്ങേറുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."