മന്ത്രിസഭാ ഉപസമിതി റിപ്പോര്‍ട്ട് നവംബര്‍ നാലിന് നല്‍കും
തിരുവനന്തപുരം: റൂള്‍സ് ഓഫ് ബിസിനസ് ഭേദഗതി അന്തിമ റിപ്പോര്‍ട്ട് മന്ത്രിസഭാ ഉപസമിതി നവംബര്‍ നാലിന് നല്‍കും. ഇന്നലെ ചേര്‍ന്ന യോഗത്തില്‍ ഉപസമിതി അംഗങ്ങളായ മന്ത്രിമാര്‍ അഭിപ്രായങ്ങള്‍ എഴുതി നല്കി. എല്ലാം ക്രോഡീകരിച്ച് ചീഫ് സെക്രട്ടറി കരട് തയാറാക്കും.
കരടില്‍ ആവശ്യമെങ്കില്‍ വീണ്ടും സമിതി ചര്‍ച്ച നടത്താനും തീരുമാനമായി. റൂള്‍സ് ഓഫ് ബിസിനസില്‍ 15 വര്‍ഷത്തിനു ശേഷമാണ് സര്‍ക്കാര്‍ മാറ്റം വരുത്തുന്നത്. ഇതില്‍ പൊതു ഭരണവകുപ്പ് തയാറാക്കിയ ഭേദഗതി നിര്‍ദേശങ്ങളാണ് വിവാദമായത്. മുഖ്യമന്ത്രിക്കും വകുപ്പ് സെക്രട്ടറിമാര്‍ക്കും കൂടുതല്‍ അധികാരം ലഭിക്കുകയും മന്ത്രിമാരുടെ അധികാരം കുറയ്ക്കുകയും ചെയ്യുന്നതാണ് പ്രധാന നിര്‍ദേശങ്ങളെന്നാണ് ആക്ഷേപം.
അതത് വകുപ്പുകളുടെ ചുമതല മന്ത്രിമാര്‍ക്കൊപ്പം സെക്രട്ടറിക്ക് കൂടി കിട്ടുന്ന രീതിയിലാണ് ഭേദഗതി നിര്‍ദേശം. നിലവില്‍ പ്രധാന ഫയലുകളെല്ലാം മന്ത്രിമാര്‍ കണ്ട് മാത്രമേ തീര്‍പ്പാക്കാന്‍ കഴിയൂ. എന്നാല്‍ പുതിയ ഭേദഗതി പ്രകാരം സെക്രട്ടറിമാര്‍ക്കു തന്നെ ഫയല്‍ തീര്‍പ്പാക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."