HOME
DETAILS

പ്രിയപ്പെട്ടവരെ, ഞാനിപ്പോള്‍ ശവപ്പെട്ടിയിലാണ്..!

  
backup
September 14, 2018 | 2:45 AM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%af%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%b5%e0%b4%b0%e0%b5%86-%e0%b4%9e%e0%b4%be%e0%b4%a8%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa



തിരുവനന്തപുരം: അനുജന്റെ മരിക്കാത്ത ഓര്‍മകളുടെ ഊര്‍ജത്തില്‍ ശവപ്പെട്ടിയിലൊരു ജീവന്‍... നീതി ലഭിക്കുംവരെ ജീവനുണ്ടാകുമോ എന്നുറപ്പില്ല... എങ്കിലും ശ്രീജിത്ത് സമരത്തിലാണ്... അനുജന്റെ ജീവനെടുത്തവരെ നിയമത്തിന് മുന്നിലെത്തിക്കുന്നതുവരെ സന്ധിയില്ലാ സമരത്തില്‍...
അനുജന്‍ ശ്രീജിവിന്റെ കസ്റ്റഡി മരണം സി.ബി.ഐയെ ഏല്‍പ്പിക്കണമെന്നാവശ്യപ്പെട്ടാണ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ശ്രീജിത്ത് സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം തുടങ്ങിയത്. ഒരു ഘട്ടത്തില്‍ സോഷ്യല്‍ മീഡിയയുടെ പിന്തുണയോടെ ശ്രീജിത്തിന്റെ സി.ബി.ഐ അന്വേഷണമെന്ന ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചു. സി.ബി.ഐ അന്വേഷണം പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് 782ാം ദിവസം സമരം അവസാനിപ്പിച്ച് ശ്രീജിത്ത് വീട്ടിലേക്ക് മടങ്ങി. എന്നാല്‍, അന്വേഷണം പ്രഹസനമായെന്ന തിരിച്ചറിവിനെ തുടര്‍ന്നാണ് ശ്രീജിത്ത് സെക്രട്ടേറിയറ്റ് നടയില്‍ വീണ്ടും സമരവുമായെത്തിയിരിക്കുന്നത്. അന്വേഷണം ഇഴയുന്നതും കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടവര്‍ക്കെതിരേ നടപടി ഉണ്ടാവാത്തതുമാണ് സമരത്തിലേക്കുള്ള രണ്ടാം വരവിന് ഇടയാക്കിയത്.
സമരം തുടങ്ങി 1000 ദിനങ്ങള്‍ പിന്നിട്ടിട്ടും നടപടിയില്ലാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ ഒന്‍പത് ദിവസമായി ശവപ്പെട്ടിയില്‍ കിടന്നാണ് ഉപവാസസമരം. തന്റെ അനുജനെ ഇല്ലാതാക്കിയ പൊലിസ് തന്നെ തന്നെയും ഇല്ലാതാക്കുമെന്ന് ശ്രീജിത്ത് പറയുന്നു. സമരാവശ്യത്തിന് ശവപ്പെട്ടി നിര്‍മിച്ചുകൊണ്ടിരുന്ന രാത്രിയില്‍ പൊലിസ് സംഘം തന്നെ ഉപദ്രവിച്ചു. കൈപിടിച്ച് തിരിച്ചു. ശവപ്പെട്ടി തല്ലിക്കൂട്ടുവാനായി കൊണ്ടുവന്ന സാമഗ്രികള്‍ പിടിച്ചെടുത്തു. പൊലിസ് ഗുണ്ടായിസമാണ് ഇപ്പോള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം. പിണറായിയുടെ പൊലിസ് ജീവിക്കാന്‍ അനുവദിക്കുന്നില്ലെന്നും ശ്രീജിത്ത് ആരോപിച്ചു. ഏത് വിധേനയും തന്നെ നശിപ്പിക്കാനാണ് അധികൃതര്‍ ശ്രമിക്കുന്നത്. നീതി വൈകുന്നതിനെതിരേ പോരാടുന്ന തന്റെ മരണം ഈ ശവപ്പെട്ടിയില്‍ കിടന്നുകൊണ്ടായിരിക്കാമെന്നും ശ്രീജിത്ത് സുപ്രഭാതത്തോട് പറഞ്ഞു.
സി.ബി.ഐ അന്വേഷണം തുടങ്ങിയത് കഴിഞ്ഞ ജനുവരി രണ്ടിനാണ്. അന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ സമരപ്പന്തലില്‍ വന്ന് സംസാരിച്ച് മടങ്ങി. പിന്നെ യാതൊരു വിവരവും ഉണ്ടായിരുന്നില്ല. പ്രതിസ്ഥാനത്തു നില്‍ക്കുന്ന പൊലിസുകാരെ ചോദ്യംചെയ്തതു പോലുമില്ല. മാധ്യമശ്രദ്ധ തിരിക്കാന്‍ ഒരു വേലകാട്ടിയതുപോലെയാണ് അന്വേഷണം പ്രഖ്യാപിക്കല്‍ അനുഭവപ്പെടുന്നത്. മാത്രമല്ല മൊഴി നല്‍കാന്‍ സി.ബി.ഐ ഓഫിസിലെത്തിയ തന്നെ പരിഹസിക്കുകയായിരുന്നു ഉദ്യോഗസ്ഥരെന്നും ശ്രീജിത്ത് കുറ്റപ്പെടുത്തി.
കഴിഞ്ഞ മാസം 30ന് സി.ബി.ഐ സ്‌പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗത്തിന്റെ മുട്ടത്തറയിലെ ഓഫിസില്‍ മൊഴി നല്‍കാന്‍ ചെന്നെങ്കിലും മൊഴിയെടുത്തില്ല. ഉദ്യോഗസ്ഥര്‍ വെറുതേ ചില ചോദ്യങ്ങള്‍ ചോദിച്ചു. ബാക്കി കോടതിയില്‍ റിപ്പോര്‍ട്ടായി നല്‍കിക്കൊള്ളാം എന്നുപറഞ്ഞ് തിരിച്ചയച്ചു. അതിലൊക്കെ ആരുടെയോ ഇടപെടലുണ്ടെന്ന സംശയമാണ് ശ്രീജിത്ത് പ്രകടിപ്പിക്കുന്നത്. കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കുന്നതുവരെ ഉപവാസസമരം തുടരുമെന്നും ശ്രീജിത്ത് പറയുന്നു. സമരത്തിന്റെ 1009ാം ദിനമാണ് ഇന്ന്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒറ്റ ഗോളിൽ സഊദി കീഴടക്കി; പുതിയ ചരിത്രം സൃഷ്ടിച്ച് റൊണാൾഡോയുടെ കുതിപ്പ്

Football
  •  23 minutes ago
No Image

മടിയില്‍ വെച്ചപ്പോള്‍ മകന് ജീവനുണ്ടായിരുന്നു, വാഹനം കിട്ടിയിരുന്നെങ്കില്‍ ഒരാളയെങ്കിലും രക്ഷിക്കാമായിരുന്നു: അമ്മ ദേവി

Kerala
  •  36 minutes ago
No Image

മെസിയും യമാലും നേർക്കുനേർ; ഖത്തറിന്റെ മണ്ണിൽ ചാമ്പ്യന്മാരുടെ പോരാട്ടം ഒരുങ്ങുന്നു

Football
  •  an hour ago
No Image

വെടിനിര്‍ത്തല്‍ ലംഘനം തുടര്‍ന്ന് ഇസ്‌റാഈല്‍ ഗസ്സയില്‍ മരണസംഖ്യ 69,000 കവിഞ്ഞു; ഒരു സൈനികന്റെ മൃതദേഹം കണ്ടെടുത്തു

International
  •  an hour ago
No Image

കുവൈത്തിൽ പരിശോധനകൾ ശക്തം; ഫഹാഹീലും, മഹ്ബൂലയിലുമായി 30 താൽക്കാലിക കച്ചവടകേന്ദ്രങ്ങൾ പൊളിച്ചുമാറ്റി

Kuwait
  •  an hour ago
No Image

ഒറ്റ റൺസിൽ വീണത് വമ്പന്മാർ; ഓസ്ട്രേലിയ കീഴടക്കി ഗില്ലും അഭിഷേകും

Cricket
  •  an hour ago
No Image

മുത്തശ്ശിക്കരികില്‍ ഉറങ്ങുകയായിരുന്ന നാലു വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; ആരോഗ്യനില ഗുരുതരം

National
  •  an hour ago
No Image

കാലാവധി കഴിഞ്ഞ മരുന്നുകൾ ആരോഗ്യത്തിനും പരിസ്ഥിതിക്കും ഭീഷണി: മുന്നറിയിപ്പുമായി അബൂദബി

uae
  •  2 hours ago
No Image

സൗദി: സ്‌കൂളുകളില്‍ ശൈത്യകാല ഷെഡ്യൂള്‍ തുടങ്ങി; പ്രവൃത്തി സമയത്തില്‍ മാറ്റം | Saudi School Schedule

Saudi-arabia
  •  2 hours ago
No Image

വിദ്യാര്‍ഥികളെക്കൊണ്ട് ആര്‍.എസ്.എസ് ഗണഗീതം പാടിപ്പിച്ച സംഭവം: അന്വേഷണം പ്രഖ്യാപിച്ച് മന്ത്രി വി.ശിവന്‍കുട്ടി

Kerala
  •  2 hours ago